ആരോപണ വിധേയന്റെ പേര് ഇപ്പോഴും പറയുന്നില്ലെന്ന് യുവനടി റിനി ആൻ ജോർജ് ഒരു വ്യക്തിയോടല്ല യുദ്ധമെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടി നടത്തിയ പോരാട്ടമാണെന്നും റിനി മാധ്യമങ്ങളോട് വ്യക്തമാക്കി. താനൊരു വ്യക്തിയെ പേരെടുത്ത് പറയാനോ ഒരു പ്രസ്ഥാനത്തെ പേരെടുത്ത് പറയാനോ ഇപ്പോഴും ഉദ്ദേശിക്കുന്നില്ലെന്നും തന്റെ യുദ്ധം വ്യക്തിയോടല്ല, സമൂഹത്തിലെ തെറ്റായ പ്രവണതകളോടാണ് രാഷ്ട്രീയ നേതാവ് എങ്ങനെ ആയിരിക്കണമെന്ന് മാത്രമാണ് തൻ്റെ വിഷയമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയാണ് ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ലീല സന്ദേശം അയച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി റിനി ആൻ ജോര്‍ജ് രംഗത്തെത്തിയത്.
എല്ലാ സ്ത്രീകൾക്കും വേണ്ടി നടത്തിയ പോരാട്ടമാണെന്ന് യുവനടി റിനി ആൻ ജോർജ്
