Posted inവിനോദം

ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കരം’ ട്രെയ്ലര്‍

ഫീല്‍ ഗുഡ് സിനിമകളില്‍ നിന്നുമൊരു യൂടേണ്‍ എടുത്ത് വിനീത് ശ്രീനിവാസന്‍. തിരയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് ‘കരം’. ആക്ഷന്‍ ത്രില്ലറായ സിനിമയുടെ ട്രെയ്ലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നോബിള്‍ ബാബു തോമസ് ആണ് ചിത്രത്തിലെ നായകന്‍. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ക്ക് ശേഷം വിനീതും വിശാഖ് സുബ്രഹ്മണ്യവും കൈകോര്‍ക്കുന്ന ചിത്രമാണ് കരം. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം. ഒരിടവേളയ്ക്ക് ശേഷമാണ് വിനീതും ഷാനും […]

Posted inവിനോദം

സോണി ലിവില്‍ ‘4.5 ഗ്യാങ്’ എത്തുന്നു

ഈ വര്‍ഷത്തെ ഏറ്റവും വിചിത്രമായ ഗാങ്ങിനെ പരിചയപ്പെടാന്‍ ഒരുങ്ങിക്കോളൂ. സോണി ലിവിന്റെ പുതിയ മലയാളം ഒറിജിനല്‍ സീരീസ് ‘4.5 ഗ്യാങ്’ എത്തുന്നു. തിരുവനന്തപുരത്തിന്റെ ചാഞ്ചാട്ടം നിറഞ്ഞ ലോകമാണ് കഥയുടെ പശ്ചാത്തലം. കൃഷാന്ത് സംവിധാനം ചെയ്ത സീരിസ് നിര്‍മിച്ചിരിക്കുന്നത് മാന്‍കൈന്‍ഡ് സിനിമാസ് ആണ്. ദര്‍ശന രാജേന്ദ്രന്‍, സഞ്ജു ശിവറാം എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സീരിസിന്റെ ട്രെയ്ലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. കോമഡി- ആക്ഷന്‍ സീരിസായാണ് 4.5 ഗാങ്ങ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇതുവരെ കാണാത്ത വേഷത്തിലാണ് ദര്‍ശന രാജേന്ദ്രന്‍ സീരിസിലെത്തുന്നത് എന്നാണ് ട്രെയ്ലര്‍ […]

Posted inഓട്ടോമോട്ടീവ്

ഓല എസ്1 പ്രോ സ്‌പോര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍

ഓല ഇലക്ട്രിക് പുതിയ എസ്1 പ്രോ സ്‌പോര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ 1.50 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 999 രൂപ ടോക്കണ്‍ തുക നല്‍കി മോഡല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം, ഡെലിവറികള്‍ 2026 ജനുവരിയില്‍ ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഇത് അടിസ്ഥാനപരമായി ഓല എസ്1 പ്രോയുടെ ഒരു സ്‌പോര്‍ട്ടിയര്‍ പതിപ്പാണ്. പുതിയ ഓല എസ്1 പ്രോ സ്പോര്‍ട്ടിന്റെ പവര്‍ട്രെയിന്‍ സജ്ജീകരണത്തില്‍ 13കിലോവാട്ട്, സ്വന്തമായി വികസിപ്പിച്ചെടുത്ത ഫെറൈറ്റ് മോട്ടോര്‍ ഉള്‍പ്പെടുന്നു, ഇത് 21.4 ബിഎച്പി പവറും 71 […]

Posted inപുസ്തകങ്ങൾ

പെണ്‍യാത്ര

സ്ത്രീജീവിതം വീടുകള്‍ക്കകത്തും ചാനലുകളുടെ ചതുരങ്ങള്‍ക്കകത്തും തളയ്ക്കപ്പെട്ട കാലത്തു വീടുവിട്ടിറങ്ങി നടക്കാന്‍ ധീരത കാണിച്ച എഴുത്തുകാരികളുടെ യാത്രാനുഭവങ്ങള്‍ ചേര്‍ത്ത് വെച്ച പുസ്തകമാണിത്. മലയാളത്തില്‍ ഇത്തരമൊരു യാത്രാനുഭവം ആദ്യമാണ്. ‘പെണ്‍യാത്ര’. കെ വി സുമംഗല. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 180 രൂപ.

Posted inആരോഗ്യം

കാന്‍സര്‍ അതിജീവനത്തിനുള്ള ചില ഭക്ഷണങ്ങള്‍

കാന്‍സറിനെ എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. മുന്‍പ് ഉള്ളതിനെക്കാള്‍ രോഗനിരക്ക് വര്‍ധിക്കുകയാണ്. ശരീരത്തില്‍ ഏത് ഭാഗത്തും കാന്‍സര്‍ വികസിക്കാം. തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുന്നത് ചികിത്സ ലഭ്യമാക്കാനും കാന്‍സര്‍ അതിജീവനത്തിനുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്യും. അതേസമയം ഒരിക്കല്‍ കാന്‍സര്‍ വന്നവര്‍ക്ക് വീണ്ടും കാന്‍സര്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നത് കന്‍സര്‍ വീണ്ടും വരുന്നത് തടയാന്‍ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. വെളുത്തുള്ളിയില്‍ അലിസിന്‍ എന്ന സംയുക്തം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സറിനെ ചെറുക്കാന്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎം നേതാവ് ഡോ. പി സരിൻ

എംഎൽഎ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ ദുരുപയോഗം ചെയ്തുവെന്ന് സിപിഎം നേതാവ് ഡോ. പി സരിൻ വിമര്‍ശിച്ചു. കേരളത്തിന്റെ പ്രജ്വല്‍ രേവണ്ണയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നാണ് സരിൻ്റെ വിമര്‍ശനം. കൊണ്ടു നടന്നതും നീയേ ഷാഫി, കൊണ്ടുപോയി കൊല്ലിച്ചതും നീയേ സതീശാ എന്നും പി സരിൻ പരിഹസിച്ചു. തെമ്മാടിക്കൂട്ടമായി കോൺഗ്രസ് മാറി ഒരാൾ രാജിവച്ചാൽ കോൺഗ്രസ് പ്രശ്നത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് കരുതണ്ടയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു. പാലക്കാട്ടെ ജനങ്ങളുടെ തലയിലേക്ക് രാഹുലിനെ കെട്ടിവെച്ചത് പ്രതിപക്ഷ നേതാവും ഷാഫിയുമാണെന്നും സരിന്‍ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വയനാടിനായി10 കോടി രൂപ അനുവദിച്ച് കർണാടക സർക്കാർ

വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ 100 വീടുകളുടെ നിർമാണത്തിനായി കർണാടക സർക്കാർ വാ​ഗ്ദാനം ചെയ്ത 10 കോടി രൂപ അനുവദിച്ച് സർക്കാർ. നിയമസഭയിൽ അവതരിപ്പിച്ച സപ്ലിമെന്ററി എസ്റ്റിമേറ്റിലാണ് വയനാട് ദുരിതാശ്വാസത്തിനായി കർണാടക സർക്കാർ 10 കോടി രൂപ ഉൾപ്പെടുത്തിയത്. ബജറ്റ് വ്യവസ്ഥകൾക്ക് പുറമേ സർക്കാർ നടത്തുന്ന അധിക ചെലവുകളാണ് സപ്ലിമെന്ററി എസ്റ്റിമേറ്റുകൾ. വയനാട്ടിലെ മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്നവർക്ക് കർണാടക സർക്കാർ 100 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ ബിജെപി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെഎസ്ആര്‍ടിസി പുതുതായി വാങ്ങിയ ബസുകള്‍ സെപ്റ്റംബര്‍ ഒന്ന് മുതൽ ഓടിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കുന്ന 143 പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കവെ കെഎസ്ആര്‍ടിസി പുതുതായി വാങ്ങിയ ബസുകള്‍ യാത്രക്കാര്‍ക്കായി സെപ്റ്റംബര്‍ ഒന്ന് മുതൽ ഓടിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. 130 കോടി രൂപക്കാണ് ബസുകള്‍ വാങ്ങുന്നത് ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് ഈ പുതിയ എയർകണ്ടീഷണൻ ബസുകളായിരിക്കും സര്‍വീസിനായി ഉപയോഗിക്കുക. ഓണക്കാലത്തെ ഈ സ്പെഷ്യൽ സര്‍വീസുകളിലൂടെ ഒരു ദിവസം 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിവിധ പൊതുപരിപാടികളിൽ നിന്നും രാഹൂൽ മാങ്കൂട്ടത്തിലിനെ മാറ്റി

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ പൊതുപരിപാടിയില്‍ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഹുൽ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകി. രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭയുടെ തീരുമാനം.അതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നാളെ നടത്താനിരുന്ന ലോങ് മാർച്ച് യൂത്ത് കോണ്‍ഗ്രസ്  മാറ്റി വെച്ചു. പറവട്ടാതി മുതൽ തൃശ്ശൂർ വരെയായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ലോങ്ങ് മാർച്ച് നടക്കേണ്ടിയിരുന്നത്.  

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും സിപിഎം നേതാക്കളും യുവജന സംഘടന നേതാക്കളും രംഗത്തെത്തി. വിവിധയിടങ്ങളിൽ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും റാലിയും നടത്തി. രാഹുലിന്‍റെ പാലക്കാടുള്ള എംഎൽഎ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോർച്ച പ്രവർത്തകർ സമരം നടത്തിയത്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.