വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ 100 വീടുകളുടെ നിർമാണത്തിനായി കർണാടക സർക്കാർ വാഗ്ദാനം ചെയ്ത 10 കോടി രൂപ അനുവദിച്ച് സർക്കാർ. നിയമസഭയിൽ അവതരിപ്പിച്ച സപ്ലിമെന്ററി എസ്റ്റിമേറ്റിലാണ് വയനാട് ദുരിതാശ്വാസത്തിനായി കർണാടക സർക്കാർ 10 കോടി രൂപ ഉൾപ്പെടുത്തിയത്. ബജറ്റ് വ്യവസ്ഥകൾക്ക് പുറമേ സർക്കാർ നടത്തുന്ന അധിക ചെലവുകളാണ് സപ്ലിമെന്ററി എസ്റ്റിമേറ്റുകൾ. വയനാട്ടിലെ മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്നവർക്ക് കർണാടക സർക്കാർ 100 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി. കന്നഡക്കാരുടെ നികുതി പണത്തിൽ നിന്ന് 10 കോടി രൂപ പാഴാക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.
വയനാടിനായി10 കോടി രൂപ അനുവദിച്ച് കർണാടക സർക്കാർ
