◾https://dailynewslive.in/ ഗാസയെ പൂര്‍ണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കും. ഐക്യരാഷ്ട്രസഭാ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷനാണ് പ്രഖ്യാപനം നടത്തുക. പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു പ്രദേശത്ത് കുറഞ്ഞത് 20 ശതമാനം കുടുംബങ്ങളെങ്കിലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുക, കുറഞ്ഞത് 30 ശതമാനം കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുക, ഓരോ 10,000 പേര്‍ക്കും രണ്ട് പേര്‍ വീതം പൂര്‍ണ്ണമായ പട്ടിണി മൂലം ദിവസവും മരിക്കുക എന്നീ കാരണങ്ങള്‍ കൊണ്ട് മാത്രമേ ഒരു […]
മദ്ധ്യാഹ്ന വാർത്തകൾ
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ നാളെ മുതൽ ലഭിച്ചു തുടങ്ങും. ഇതിനായി 1679 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ആഗസ്തിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും, മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയും പെൻഷൻ കൈമാറും. ഓണം, ക്രിസ്മസ്, […]
ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധന
കഴിഞ്ഞ നാലു മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 20 ശതമാനം വര്‍ധന. 50,112 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. മെയ് മാസത്തിലാണ് ഏറ്റവും ഉയര്‍ന്ന തോതിലുള്ള കയറ്റുമതി. 14,300 കോടിയോളം രൂപ. ഊര്‍ജ, ഇലക്ട്രോണിക്സ്, കാര്‍ഷിക മേഖലകളില്‍ നിന്നുള്ള കയറ്റുമതിയിലാണ് പ്രധാനമായും വര്‍ധനയുള്ളത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 53 കോടി ഡോളറിന്റെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളാണ് ചൈനയിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് മടങ്ങ് വര്‍ധന. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 88 കോടി ഡോളറിന്റേതാണ്. […]
350ലധികം ഡിജിറ്റല്‍ ടിവി ചാനലുകളുമായി ‘കെ ഫോണ്‍’
കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ ‘കെ ഫോണ്‍’ 29 ഒടിടി പ്ലാറ്റ്ഫോമും 350ലധികം ഡിജിറ്റല്‍ ടിവി ചാനലുമടങ്ങുന്ന സേവനത്തിന് തുടക്കമിട്ടു. ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേ ബോക്‌സ് ടിവി തുടങ്ങിയ ഒടിടികള്‍ കെ ഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കെഫോണിലെ ഒടിടി പാക്കേജ് മാസ നിരക്കുകള്‍ ഇപ്രകാരമാണ്. 444 രൂപ- 4500 ജിബി ഡാറ്റ, 45 എംബിപിഎസ് ഇന്റര്‍നെറ്റ്, 23 ഒടിടി, […]
‘ബാഡ്‌സ് ഓഫ് ബോളിവുഡ്’ ടീസര്‍
ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ആദ്യ സീരിസ് ‘ബാഡ്‌സ് ഓഫ് ബോളിവുഡ്’ ടീസര്‍ എത്തി. ബോളിവുഡ് ഇന്‍ഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സീരീസ് ഗ്ലാമര്‍മാസ് സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ബോളിവുഡിനെ ട്രോളുന്ന തരത്തില്‍ സറ്റയര്‍, സ്പൂഫ് എലെമെന്റും സീരിസില്‍ ഉണ്ടാകുമെന്നും ടീസര്‍ ഉറപ്പുനല്‍കുന്നുണ്ട്. മയക്കുമരുന്നു കേസില്‍ ജയിലില്‍ പോയ സംഭവവും ട്രോള്‍ രൂപത്തില്‍ ആര്യന്‍ ഇതില്‍ കൊണ്ടുവരുന്നു. ഷാറുഖ് ഖാന്റെ വോയിസ് ഓവറിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. ‘കില്‍’ എന്ന സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച ലക്ഷ്യ ആണ് […]
‘പരം സുന്ദരി’ ചിത്രത്തിലെ പാട്ടിനും വിമര്‍ശനം
ജാന്‍വി കപൂറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ‘പരം സുന്ദരി’. മഡോക്ക് ഫിലിംസ് ഒരുക്കുന്ന സിനിമയുടെ സംവിധാനം തുഷാര്‍ ജലോട്ടയാണ്. സിനിമയുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ ഡല്‍ഹിക്കാരാനായ യുവാവായിട്ടാണ് സിദ്ധാര്‍ത്ഥ് എത്തുന്നത്. മലയാളി പെണ്‍കുട്ടിയായാണ് ജാന്‍വി അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയിലെ ഡേഞ്ചര്‍ പാട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ചുവന്ന സാരിയില്‍ ഞങ്ങളെല്ലാം ഡേഞ്ചര്‍ ആണ്’എന്ന് തുടങ്ങുന്ന പാട്ടിലും മലയാളം വരികളുണ്ട്. എന്നാല്‍ മലയാളത്തെ വികലമായിട്ടാണ് ഈ പാട്ടിലും അവതരിപ്പിച്ചതെന്നാണ് വിമര്‍ശനം. പാട്ടില്‍ […]
സ്ത്രീരത്‌നങ്ങള്‍
ജഹനാരാബീഗം, സരോജിനി നായിഡു, എം.എസ്.സുബ്ബുലക്ഷ്മി, മേരി പുന്നന്‍ ലൂക്കോസ്, ഉള്ളാള്‍ മഹാറാണി, ആനന്ദിഭായി ജോഷി, ഡോ. കാദംബനി ഗാംഗുലി, പി. വത്സല, ജസ്റ്റിസ് ഫാത്തിമാബീവി എന്നീ സ്ത്രീപ്രതിഭകളെയും അവരുടെ ക്രിയാത്മക സംഭാവനകളെയും ഹൃദ്യമായ ആഖ്യാനശൈലിയില്‍ വരച്ചിടുന്ന ഉത്തമഗ്രന്ഥം. ‘സ്ത്രീരത്‌നങ്ങള്‍’. രണ്ടാം പതിപ്പ്. അഡ്വ പി എസ് ശ്രീധരന്‍ പിള്ള. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 142 രൂപ.
‘എസ്‌കുഡോ’ മാരുതി സുസുക്കിയുടെ പുതിയ കാര്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ എസ്‌യുവി പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. മിഡ് സൈസ് എസ് യുവി സെഗ്മെന്റില്‍ പുറത്തിറക്കുന്ന പുതിയ കാര്‍ സെപ്റ്റംബര്‍ മൂന്നിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ‘എസ്‌കുഡോ’ എന്ന പേരിലാണ് പുതിയ കാര്‍ വിപണിയില്‍ എത്തുന്നത്. ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എസ്‌കുഡോ എസ്യുവി ഗ്രാന്‍ഡ് വിറ്റാരയുമായി അതിന്റെ പവര്‍ട്രെയിന്‍ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. 150 ബിഎച്ച്പിയും 263 എന്‍എമ്മും സംയോജിപ്പിച്ച് ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ സ്ട്രോങ് ഹൈബ്രിഡ് ഉള്‍പ്പെടെ ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ […]
ഫാറ്റി ലിവറിനെ കാന്‍സറാക്കുന്ന ശീലങ്ങളറിയാം
കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു സാധാരണ അവസ്ഥയാണ് ഫാറ്റി ലിവര്‍ ഡിസീസ്. ഇത് കാലക്രമേണ നോണ്‍ ആല്‍ക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്, സിറോസിസ്, കാന്‍സര്‍ തുടങ്ങിയ ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കാം. ഫാറ്റി ലിവറിനെ കാന്‍സറാക്കി മാറ്റുന്ന അഞ്ച് ദൈനംദിന ശീലങ്ങളറിയാം. പതിവായി പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കുടിക്കുകയും മധുരപലഹാരങ്ങളും കഴിക്കുകയും ചെയ്യുന്നത് കരളിന് സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. കരളില്‍ നീണ്ടുനില്‍ക്കുന്ന കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വീക്കം ഉണ്ടാക്കുകയും, ഇത് ഒടുവില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ദീര്‍ഘനേരമുള്ള ഇരിപ്പും പ്രശ്‌നമാണ്. ജോലിസ്ഥലത്തോ […]
കാന്തപുരത്തിൻ്റെ ആരാധകനാണ് താനെന്ന് വിദ്യാഭ്യാസ മന്ത്രി
വേനലവധിയുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ നിരത്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വേദിയിലിരുത്തിയായിരുന്നു നിർദ്ദേശം. ചൂട് കൂടിയ മെയ് മാസവും, മഴ കൂടുതലുള്ള ജൂൺ മാസവും സ്കൂളുകൾക്ക് അവധി നൽകാമെന്നും വർഷത്തിൽ നടക്കുന്ന മൂന്ന് പരീക്ഷകൾ, രണ്ട് പരീക്ഷയാക്കി ചുരുക്കാമെന്നും ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു. പരാതികളും ആക്ഷേപങ്ങളും പറയുമ്പോൾ മന്ത്രി അത് പഠിച്ചിട്ട് പറയാം എന്ന് പറയുന്നു അത് ബുദ്ധി ഉളളവരുടെ ലക്ഷണമാണെന്നും കാന്തപുരം […]
