ഷാറുഖ് ഖാന്റെ മകന് ആര്യന് ഖാന് സംവിധാനം ചെയ്യുന്ന ആദ്യ സീരിസ് ‘ബാഡ്സ് ഓഫ് ബോളിവുഡ്’ ടീസര്‍ എത്തി. ബോളിവുഡ് ഇന്‍ഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സീരീസ് ഗ്ലാമര്മാസ് സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ബോളിവുഡിനെ ട്രോളുന്ന തരത്തില്‍ സറ്റയര്‍, സ്പൂഫ് എലെമെന്റും സീരിസില്‍ ഉണ്ടാകുമെന്നും ടീസര്‍ ഉറപ്പുനല്‍കുന്നുണ്ട്. മയക്കുമരുന്നു കേസില്‍ ജയിലില്‍ പോയ സംഭവവും ട്രോള്‍ രൂപത്തില്‍ ആര്യന് ഇതില്‍ കൊണ്ടുവരുന്നു. ഷാറുഖ് ഖാന്റെ വോയിസ് ഓവറിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. ‘കില്‍’ എന്ന സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച ലക്ഷ്യ ആണ് സീരിസില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. സഹേര്‍ ബംബ ആണ് നായിക. ബോബി ഡിയോള്‍, മനോജ് പഹ്വ, മോന സിങ്, മനീഷ് ചൗധരി, രാഘവ് ജുയല്‍, അന്യ സിംഗ്, വിജയന്ത് കോലി, ഗൗതമി കപൂര്‍ എന്നിവരും സീരിസിന്റെ ഭാഗമാണ്. രണ്‍ബീര്‍ കപൂര്‍, സല്മാന് ഖാന്, രണ്‍വീര്‍ സിങ്, ഷാറുഖ് ഖാന് എന്നിവരാണ് ഷോയില്‍ കാമിയോ റോളില്‍ എത്തുന്നത്. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ചാണ് സീരിസ് നിര്‍മിക്കുന്നത്. സെപ്റ്റംബര്‍ 18 ന് നെറ്റ്ഫ്ലിക്സിലൂടെ സീരീസ് പുറത്തുവരും.
‘ബാഡ്സ് ഓഫ് ബോളിവുഡ്’ ടീസര്‍
