ജാന്‍വി കപൂറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ‘പരം സുന്ദരി’. മഡോക്ക് ഫിലിംസ് ഒരുക്കുന്ന സിനിമയുടെ സംവിധാനം തുഷാര്‍ ജലോട്ടയാണ്. സിനിമയുടെ ട്രെയ്ലര് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ ഡല്‍ഹിക്കാരാനായ യുവാവായിട്ടാണ് സിദ്ധാര്‍ത്ഥ് എത്തുന്നത്. മലയാളി പെണ്‍കുട്ടിയായാണ് ജാന്‍വി അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയിലെ ഡേഞ്ചര്‍ പാട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ചുവന്ന സാരിയില്‍ ഞങ്ങളെല്ലാം ഡേഞ്ചര്‍ ആണ്’എന്ന് തുടങ്ങുന്ന പാട്ടിലും മലയാളം വരികളുണ്ട്. എന്നാല്‍ മലയാളത്തെ വികലമായിട്ടാണ് ഈ പാട്ടിലും അവതരിപ്പിച്ചതെന്നാണ് വിമര്‍ശനം. പാട്ടില്‍ മലയാളം വരികളുണ്ട്, പാട്ടിന്റെ പശ്ചാത്തലവും കേരളമാണ്. എന്നാല്‍ പാട്ടിന്റെ സംഗീതത്തിനും ചിത്രീകരണത്തിനുമൊന്നും കേരളത്തനിമയില്ല. ജാന്‍വിയുടെ കഥാപാത്രത്തിന്റെ വേഷവിധാനവും മലയാളി പെണ്കുട്ടികളുടേതല്ലെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിന്റെ കള്‍ച്ചറിനെ വികലമായി ചിത്രീകരിക്കുന്ന സിനിമയാണ് പരം സുന്ദരി എന്നാണ് മലയാളികളുടെ വിമര്‍ശനം.
‘പരം സുന്ദരി’ ചിത്രത്തിലെ പാട്ടിനും വിമര്‍ശനം
