Posted inവിനോദം

രജനികാന്തിന്റെ ‘കൂലി’ 500 കോടി ക്ലബിലേക്ക്

തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തരംഗം തീര്‍ത്തിരിക്കുകയാണ് രജനികാന്തിന്റെ ‘കൂലി’. ഇതിനോടകം തന്നെ ആഗോളതലത്തില്‍ 450 കോടി ചിത്രം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് മാത്രം ഇതുവരെ ചിത്രം 235 കോടി നേടിയെന്നാണ് കണക്കുകള്‍. വെറും എട്ട് ദിവസത്തിനുള്ളില്‍ കൂലിയുടെ ഹിന്ദി പതിപ്പ് 26.02 കോടി രൂപ കളക്ഷന്‍ നേടി. ആദ്യ ദിവസം 4.5 കോടി രൂപയുമായാണ് കൂലി ഹിന്ദി ബോക്‌സ് ഓഫീസില്‍ വരവറിയിച്ചത്. രണ്ടാം ദിവസം 6.25 കോടി രൂപയും മൂന്നാം ദിവസം 4.25 കോടി […]

Posted inഓട്ടോമോട്ടീവ്

ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമര്‍ പുതിയ പതിപ്പ്

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമറിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗ്ലാമര്‍ എക്സ് 125 എന്ന പേരിലുള്ള ബൈക്കിന് 89,999 രൂപയാണ് (എക്സ്-ഷോറൂം) വില. 125 സിസി സെഗ്മെന്റില്‍ ആദ്യമായി ക്രൂയിസ് കണ്‍ട്രോളുമായാണ് ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചത്. ഇക്കോ, റോഡ്, പവര്‍ എന്നി മൂന്ന് റൈഡ് മോഡുകളിലാണ് ബൈക്ക് വരുന്നത്. പാനിക് ബ്രേക്കിംഗ് സിസ്റ്റമാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ബ്ലാക്ക് ടീല്‍ ബ്ലൂ, മെറ്റാലിക് നെക്സസ് ബ്ലൂ, ബ്ലാക്ക് പേള്‍ റെഡ്, കാന്‍ഡി […]

Posted inപുസ്തകങ്ങൾ

ചെറുധാന്യ മാഹാത്മ്യം

ഭക്ഷണം ശരിയാണെങ്കില്‍ മരുന്ന് ആവശ്യമില്ല. ഭക്ഷണം തെറ്റാണെങ്കില്‍ മരുന്നുകൊണ്ട് പ്രയോജനവുമില്ല. കാഴ്ചയില്‍ കുഞ്ഞന്മാരായ മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ പ്രധാനപ്പെട്ട ധാന്യങ്ങളും ഭാവിയിലേക്കുള്ള സുസ്ഥിരഭക്ഷണവുമാണ്. പോഷകങ്ങളുടെ കലവറയായ ഇവ നമ്മുടെ ആയുരാരോഗ്യസൗഖ്യത്തിനും രോഗപ്രതിരോധത്തിനും സഹായകമാണ്. ചെറുധാന്യങ്ങളുടെ സവിശേഷതകളും ഗുണങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന കൈപ്പുസ്തകം. ‘ചെറുധാന്യ മാഹാത്മ്യം’. എഡിറ്റര്‍ – പങ്കജാക്ഷന്‍ ശാന്തിഗ്രാം. മാതൃഭൂമി. വില 272 രൂപ.

Posted inആരോഗ്യം

ഭക്ഷണശീലത്തിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാം

ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഒഴിവാക്കാനും സാധിക്കും. ചില ഭക്ഷണങ്ങള്‍ക്ക് ശരീരത്തിലെ രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടാനും പ്ലാക്ക് അടിഞ്ഞു കൂടുന്നത് കുറയ്ക്കാനും സാധിക്കും. പഴങ്ങളിലും പച്ചക്കറികളിലും മുഴുവന്‍ ധാന്യങ്ങളിലും അടങ്ങിയ നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. മെഡിറ്ററേനിയന്‍ ഡയറ്റ് പോലെ സസ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഡയറ്റ് രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. റെഡ് മീറ്റ്, ബട്ടര്‍, ചീസ്, പ്രോസസ് ചെയ്ത സ്നാക്സ്, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ സാച്ചുറേറ്റഡ് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 23, ശനിയാഴ്ച

◾https://dailynewslive.in/ ബിഹാറില്‍ ഇനി ആധാറും രേഖ, കരടിലില്ലാത്തവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ബിഹാറില്‍ ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഓണ്‍ലൈനായും അപേക്ഷിക്കാമെന്ന് സുപ്രീംകോടതി. ഇവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലുമോ അല്ലെങ്കില്‍ ആധാറോ സമര്‍പ്പിക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ബിഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തോട് പാര്‍ട്ടികള്‍ സഹകരിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് നടപടി. കേസ് സെപ്റ്റംബര്‍ എട്ടിന് വീണ്ടും പരിഗണിക്കും. ◾https://dailynewslive.in/ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകില്ലെന്നും ഉദയനിധി തമിഴ്‌നാട് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

      2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടിരമേശ് പറഞ്ഞു.അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹിന്ദുത്വ പറയണോ വികസനം പറയണോ എന്ന ആശയക്കുഴപ്പം ഇല്ല..ബിജെപിക്ക് വികസന അജണ്ട മാത്രമേയുള്ളു.വികസന അജണ്ട പറഞ്ഞാണ് ബിജെപി തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.   പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ കുടുംബാംഗങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിച്ചു. കൊച്ചിയിൽ ബിജെപി സംസ്ഥാന അവലോകന യോഗത്തിൽ […]

Posted inബിസിനസ്സ്

275 മില്യണ്‍ ഡോളര്‍ കടമെടുത്ത് അദാനി

വിദേശരാജ്യങ്ങളില്‍ നിന്ന് 275 മില്യണ്‍ ഡോളര്‍ (ഏകദേശം 2300 കോടി) കടമെടുത്ത് ഇന്ത്യന്‍ വ്യവസായ ഭീമന്‍ ഗൗതം അദാനി. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് 150 മില്യണ്‍ ഡോളറാണ് കടമെടുക്കുന്നത്. ബാര്‍ക്ലേയ്‌സ്, ഡി.ബി.എസ് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മിസ്തുബിഷി യു.എഫ്.ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എന്നിവരില്‍ നിന്നാണ് അദാനി ഗ്രൂപ്പ് പണം കടം വാങ്ങിയത്. അദാനി പോര്‍ട്‌സ്& സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ 125 മില്യണ്‍ ഡോളറും കടമെടുത്തിട്ടുണ്ട്. മിസ്തുബിഷി യു.എഫ്.ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പില്‍ നിന്നാണ് ഇത്രയും തുക […]

Posted inവിനോദം

‘ദൃഢം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഷെയ്ന്‍ നിഗത്തെ നായകനാക്കി മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃഢം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. പോലീസ് വേഷത്തിലാണ് ഷെയ്ന്‍ നിഗം ഈ ചിത്രത്തിലെത്തുന്നത്. ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവര്‍ ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. പി എം ഉണ്ണികൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജോമോന്‍ […]

Posted inവിനോദം

‘ധീരന്‍’ ചിത്രം സണ്‍ നെക്സ്റ്റിലെത്തി

ദേവദത്ത് ഷാജി സംവിധാനം ചെയ്ത ചിത്രമാണ് ‘ധീരന്‍’. രാജേഷ് മാധവനാണ് ചിത്രത്തില്‍ നായകനായെത്തിയത്. ചിരിയും ത്രില്ലും കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ഫാമിലി ഫണ്‍ എന്റര്‍ടെയ്‌നറാണ് ചിത്രം. ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 60-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. ജഗദീഷ്, അശോകന്‍, മനോജ് കെ ജയന്‍, സുധീഷ്, വിനീത് എന്നിവരുമുണ്ട്. ഇവര്‍ക്കൊപ്പം ചിരിയുടെ പൊടിപൂരവുമായി ശബരീഷ് വര്‍മ്മ, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. സിദ്ധാര്‍ഥ് ഭരതന്‍, അരുണ്‍ ചെറുകാവില്‍, നായികാ […]

Posted inഓട്ടോമോട്ടീവ്

എഥര്‍ എനര്‍ജി രണ്ടാം സ്ഥാനത്തേക്ക്

ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വിപണിയിലെ മത്സരം കൂടുതല്‍ ശക്തമാവുന്നു. രണ്ടാം സ്ഥാനം പിടിച്ചെടുത്ത ഏഥറും ആദ്യ അഞ്ചിലേക്കെത്തിയ ഹീറോ മോട്ടോകോര്‍പുമാണ് കരുത്തു തെളിയിച്ചവര്‍. ഓഗസ്റ്റിലെ ആദ്യ 21 ദിവസത്തെ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് എഥര്‍ എനര്‍ജി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നത്. വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഇലക്ട്രിക് ടു വീലര്‍ വില്‍പനയില്‍ മുന്നിലുള്ളത് ടിവിഎസാണ്. 25 ശതമാനമാണ് ടിവിഎസിന്റെ വൈദ്യുത ഇരുചക്രവാഹന വിപണിയിലെ വിഹിതം. 16 ശതമാനം വിപണി വിഹിതവുമായി ഒല മൂന്നാമതുണ്ട്. ആദ്യമായി ആദ്യ […]