തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തരംഗം തീര്‍ത്തിരിക്കുകയാണ് രജനികാന്തിന്റെ ‘കൂലി’. ഇതിനോടകം തന്നെ ആഗോളതലത്തില്‍ 450 കോടി ചിത്രം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് മാത്രം ഇതുവരെ ചിത്രം 235 കോടി നേടിയെന്നാണ് കണക്കുകള്‍. വെറും എട്ട് ദിവസത്തിനുള്ളില്‍ കൂലിയുടെ ഹിന്ദി പതിപ്പ് 26.02 കോടി രൂപ കളക്ഷന്‍ നേടി. ആദ്യ ദിവസം 4.5 കോടി രൂപയുമായാണ് കൂലി ഹിന്ദി ബോക്സ് ഓഫീസില്‍ വരവറിയിച്ചത്. രണ്ടാം ദിവസം 6.25 കോടി രൂപയും മൂന്നാം ദിവസം 4.25 കോടി രൂപയും നാലാം ദിവസം 4.75 രൂപയും നേടിയതോടെ വാരാന്ത്യത്തില്‍ ഹിന്ദിയില്‍ ചിത്രം 19 കോടിയിലധികം രൂപ നേടിയിരുന്നു. സാക്നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം അഞ്ചാം ദിവസം 1.85 കോടി രൂപ, ആറാം ദിവസം 2 കോടി രൂപ, ഏഴാം ദിവസം 1.3 കോടി രൂപ, എട്ടാം ദിവസം 1.12 രൂപ എന്നിങ്ങനെയായിരുന്നു കളക്ഷന്‍ കണക്കുകള്‍.
രജനികാന്തിന്റെ ‘കൂലി’ 500 കോടി ക്ലബിലേക്ക്
