വിദേശരാജ്യങ്ങളില്‍ നിന്ന് 275 മില്യണ്‍ ഡോളര്‍ (ഏകദേശം 2300 കോടി) കടമെടുത്ത് ഇന്ത്യന്‍ വ്യവസായ ഭീമന് ഗൗതം അദാനി. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സ് ലിമിറ്റഡ് 150 മില്യണ്‍ ഡോളറാണ് കടമെടുക്കുന്നത്. ബാര്‍ക്ലേയ്സ്, ഡി.ബി.എസ് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മിസ്തുബിഷി യു.എഫ്.ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എന്നിവരില്‍ നിന്നാണ് അദാനി ഗ്രൂപ്പ് പണം കടം വാങ്ങിയത്. അദാനി പോര്‍ട്സ്& സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ 125 മില്യണ്‍ ഡോളറും കടമെടുത്തിട്ടുണ്ട്. മിസ്തുബിഷി യു.എഫ്.ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പില്‍ നിന്നാണ് ഇത്രയും തുക അദാനി കടമെടുത്തത്. കഴിഞ്ഞ ആറ് മാസത്തിനിടെ 10 ബില്യണ്‍ ഡോളറാണ് അദാനി ഗ്രൂപ്പ് കടമായി എടുത്തത്. ജൂണില്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സിന്റെ കീഴിലുള്ള മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 750 മില്യണ്‍ ഡോളറിന്റെ വായ്പ സ്വരൂപിച്ചിരുന്നു. അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് ലിമിറ്റഡില്‍ നിന്നാണ് വായ്പ വാങ്ങിയത്. ഇവരില്‍ നിന്ന് തന്നെ 250 മില്യണ്‍ ഡോളര്‍ കൂടി മുംബൈ എയര്‍പോര്‍ട്ട് വായ്പ വാങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്.
275 മില്യണ്‍ ഡോളര്‍ കടമെടുത്ത് അദാനി
