ഷെയ്ന് നിഗത്തെ നായകനാക്കി മാര്ട്ടിന് ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃഢം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് റിലീസായി. പോലീസ് വേഷത്തിലാണ് ഷെയ്ന് നിഗം ഈ ചിത്രത്തിലെത്തുന്നത്. ഇ ഫോര് എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവര് ചേര്ന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നില് അവതരിപ്പിക്കുന്നത്. മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര് ചേര്ന്ന് നിര്മിക്കുന്ന ഈ ചിത്രത്തില് മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. പി എം ഉണ്ണികൃഷ്ണന് ഛായാഗ്രഹണം നിര്വഹിക്കുന്നു. ജോമോന് ജോണ്, ലിന്റോ ദേവസ്യ എന്നിവര് ചേര്ന്ന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു.
‘ദൃഢം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്
