ദേവദത്ത് ഷാജി സംവിധാനം ചെയ്ത ചിത്രമാണ് ‘ധീരന്’. രാജേഷ് മാധവനാണ് ചിത്രത്തില്‍ നായകനായെത്തിയത്. ചിരിയും ത്രില്ലും കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ഫാമിലി ഫണ്‍ എന്റര്‍ടെയ്നറാണ് ചിത്രം. ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 60-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. ജഗദീഷ്, അശോകന്, മനോജ് കെ ജയന്, സുധീഷ്, വിനീത് എന്നിവരുമുണ്ട്. ഇവര്‍ക്കൊപ്പം ചിരിയുടെ പൊടിപൂരവുമായി ശബരീഷ് വര്‍മ്മ, അഭിരാം രാധാകൃഷ്ണന് എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. സിദ്ധാര്‍ഥ് ഭരതന്, അരുണ്‍ ചെറുകാവില്‍, നായികാ വേഷം ചെയ്ത അശ്വതി മനോഹരന്, ശ്രീകൃഷ്ണ ദയാല്‍, ഇന്ദുമതി മണികണ്ഠന്, വിജയ സദന്, ഗീതി സംഗീത, അമ്പിളി എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
‘ധീരന്’ ചിത്രം സണ്‍ നെക്സ്റ്റിലെത്തി
