Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    കേരളത്തിൽ ഭരണം പിടിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിലെത്താൻ ബിജെപി എല്ലാകുൽസിത മാർഗങ്ങളും സ്വീകരിക്കുമെന്നും അവർക്ക് ചെയ്യുന്ന ഓരോ വോട്ടും കേരളത്തനിമ നശിപ്പിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. മനോരമ കോൺക്ലെവിൽ ഇന്നലെ അമിത് ഷാ നടത്തിയ പ്രഖ്യാപനങ്ങൾക്കാണ് ഇന്ന് മുഖ്യമന്ത്രിയുടെ മറുപടി.   യുവതിയെ ഗർഭഛിദ്രത്തിനു വേണ്ടി നിര്‍ബന്ധിക്കുന്നതിന്‍റെ കൂടുതല്‍ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി. പാലക്കാട്ടെ മഹിളാമോർച്ച നേതാവ് അശ്വതി മണികണ്ഠനാണ് രാഹുലിനെതിരെ പരാതി നൽകിയത്. […]

Posted inGeneral, വിനോദം

‘മേനേ പയര്‍ കിയ’ ചിത്രത്തിലെ വീഡിയോ സോങ്

‘മേനേ പയര്‍ കിയ’യിലെ പുതിയ ഒരു പാട്ടു കൂടി എത്തിയിരിക്കുകയാണ്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര്‍ കിയ’യിലെ ‘ജൂണ്‍ പോയാല്‍ ജൂലൈ’ എന്ന ഗാനത്തിന്റെ വീഡിയോ സോങ് ആണ് റിലീസ് ചെയ്തിരിക്കുന്നത് . മുത്തുവിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ് . ആന്റണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളം,ഹിന്ദി, തമിഴ് വരികള്‍ ഉള്‍പ്പെടുത്തിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, […]

Posted inGeneral, ബിസിനസ്സ്

വായ്പാചെലവുകള്‍ വര്‍ധിച്ച് കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍ വായ്പകള്‍ക്ക് തിരിച്ചടക്കേണ്ട പലിശ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മൂന്നുമടങ്ങായെന്ന് റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 12.76 ലക്ഷം കോടി രൂപയാണ് രാജ്യം പലിശ ഇനത്തില്‍ മാത്രം തിരിച്ചടക്കേണ്ടതെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ വായ്പാചെലവുകള്‍ വര്‍ധിച്ചതിന്റെ സൂചനയാണിത്. കൊവിഡ് കാലത്ത് ഉയര്‍ന്ന നിരക്കില്‍ വായ്പയെടുത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. 2024-25ലെ കണക്ക് പ്രകാരം 185.94 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ പൊതുകടം. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇത് 200 ലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്നാണ് കണക്ക്. നിക്ഷേപത്തുക തിരിച്ചുനല്‍കാനായി വീണ്ടും […]

Posted inGeneral

‘ഓടും കുതിര ചാടും കുതിര’ ചിത്രത്തിലെ ആദ്യ ഗാനം

ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിലെ ആദ്യ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ദുപ്പട്ട വാലിയെന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ്. തൊട്ടതെല്ലാം പൊന്നാക്കിയ സഞ്ജിത് ഹെഡ്‌ഗെയും അനില രാജീവുമാണ് ദുപ്പട്ട വാലിയെന്ന റൊമാന്റിക് സോംഗ് പാടിയിരിക്കുന്നത്. റൊമാന്റിക് കോമഡി ജോണറിലെത്തുന്ന സിനിമ ഓഗസ്റ്റ് 29 നാണ് തിയറ്ററുകളില്‍ എത്തുന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയ താരവും സംവിധായകനുമായ അല്‍ത്താഫ് […]

Posted inഓട്ടോമോട്ടീവ്

എക്സ്റ്ററിന്റെ പുതിയ പ്രോ പാക്ക് പതിപ്പ് പുറത്തിറക്കി

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ജനപ്രിയ മൈക്രോ എസ്യുവിയായ എക്സ്റ്ററിന്റെ പുതിയ പ്രോ പാക്ക് പതിപ്പ് പുറത്തിറക്കി. ഉത്സവ സീസണില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് ഈ നീക്കം. ഈ അപ്ഡേറ്റ് ചെയ്ത പായ്ക്ക് എസ്യുവിക്ക് കൂടുതല്‍ പ്രീമിയവും മസ്‌കുലാര്‍ ലുക്കും നല്‍കുന്നു. ഹ്യുണ്ടായി എക്സ്റ്റര്‍ പ്രോ പാക്കിന്റെ എക്‌സ്-ഷോറൂം വില 7,98,390 രൂപ മുതല്‍ ആരംഭിക്കുന്നു. 2023 ല്‍ ആണ് ഹ്യുണ്ടായി എക്സ്റ്ററിനെ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ എക്സ്റ്റീരിയര്‍ ഇപ്പോള്‍ പത്തിലധികം കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. […]

Posted inപുസ്തകങ്ങൾ

ചൂണ്ടയും കാത്ത് ഒരു മഞ്ഞളൂട്ട

കഥയുടെ പശ്ചാത്തലം, ഗ്രാമീണ ജീവിതവും അതിലെ ആളുകളുടെയും കഥകളും, അവരുടെ സ്വപ്നങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷങ്ങളും അവതരിപ്പിക്കുന്നു. പി.വി. ഷാജികുമാറിന്റെ കഥകളില്‍ കാണുന്ന പോലെ, ജീവിതത്തിന്റെ ചിരിയും കരച്ചിലും, മനസ്സിലെ സംഘര്‍ഷങ്ങളും ആത്മാവിന്റെ ആഴത്തില്‍ സ്പര്‍ശിക്കുന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഗ്രാമ്യജീവിതത്തിലെ നിരപരാധികളായ മനുഷ്യരുടെ കഥകളെ സൂക്ഷ്മമായ നിരീക്ഷണത്തോടെ, ഹാസ്യത്തിന്റെ ചേര്‍പ്പോടെ, മനോഹരമായി അവതരിപ്പിക്കുന്നതാണ് ഈ പുസ്തകം. ‘ചൂണ്ടയും കാത്ത് ഒരു മഞ്ഞളൂട്ട’. പി വി ഷാജികുമാര്‍. ഐ ബുക്‌സ്. വില 220 രൂപ.

Posted inGeneral, ആരോഗ്യം

ഇതെല്ലാം വാര്‍ധക്യ ലക്ഷണമായി തെറ്റിദ്ധരിക്കരുത്

പ്രായം കൂടുന്തോറും പ്രതിരോധശേഷി ദുര്‍ബലമാകുന്നതിനും രോഗങ്ങള്‍ ബാധിക്കാനുമുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ചില ലക്ഷണങ്ങളെ വാര്‍ധക്യ ലക്ഷണമായി തെറ്റിദ്ധരിക്കരുതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 45 വയസിന് ശേഷം അവഗണിക്കുന്നതും എന്നാല്‍ അടിയന്തര ശ്രദ്ധ ആവശ്യവുമായ ചില സൂചനകളും ലക്ഷണങ്ങളുമുണ്ട്. ഇവ തിരിച്ചറിയുന്നത് ആരോഗ്യ സങ്കീര്‍ണതകള്‍ തടയാനും നിയന്ത്രിക്കാനും സഹായിക്കും. ബ്രെയിന്‍ ഫോഗ് അനുഭവപ്പെടുമ്പോള്‍ ആളുകള്‍ക്ക് മാനസികമായ ആശയക്കുഴപ്പം, വിവരങ്ങള്‍ ഓര്‍ത്തുവെക്കുന്നതില്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. പ്രായമാകുന്നതിന് അനുസരിച്ച് കാഴ്ചയിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം. മങ്ങിയ കാഴ്ചയോടൊപ്പം ക്ഷീണവും ദൂരെയോ […]

Posted inഷോർട് ന്യൂസ്

സായഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 23, ശനിയാഴ്ച

◾https://dailynewslive.in/ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയും സംഘവും കേരളത്തിലേക്ക്. ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളത്തിലെത്തി അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് സ്ഥിരീകരിച്ചത്. നവംബര്‍ 10നും 18നും ഇടയിലായിരിക്കും അര്‍ജന്റീനന്‍ ഫുട്ബോള്‍ ടീമിന്റെ കേരളത്തിലെ മത്സരം. കേരളത്തിലെ മത്സരത്തിനുള്ള എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ ടീം വൃത്തങ്ങള്‍ അറിയിക്കുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക എന്നാണ് റിപ്പോര്‍ട്ട്. ◾https://dailynewslive.in/ അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസി […]

Posted inബിസിനസ്സ്

സ്വര്‍ണവില പവന് 800 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 800 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74,520 രൂപയാണ്. ഗ്രാമിന് 100 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9315 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിസങ്ങളായി സ്വര്‍ണവില ഒന്നിടവിട്ട ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞു നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ ദൃശ്യമായത്. പിന്നിട് ഒരിടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില 800 രൂപ ഒറ്റയടിക്ക് ഉയര്‍ന്നത്. എട്ടാം തീയതിക്ക് ശേഷമുള്ള ദിവസങ്ങളില്‍ 2300 രൂപ ഇടിഞ്ഞ സ്വര്‍ണവില […]

Posted inടെക്നോളജി

ഗൂഗിള്‍ ഫോട്ടോസില്‍ പുതിയ എഐ ടൂള്‍ എത്തി

ഗൂഗിള്‍ ഫോട്ടോസില്‍ പുതിയ എഐ ടൂള്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. കൂട്ടുകാരനുമായി ചാറ്റ് ചെയ്യുന്നത് പോലെ ഗൂഗിള്‍ ഫോട്ടോസിനോട് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന തരത്തിലാണ് എഐ എഡിറ്റിങ് ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ ആദ്യമായി ഗൂഗിള്‍ പിക്സല്‍ 10ലാണ് അവതരിപ്പിച്ചത്. ഫോട്ടോ എടുത്തതിനുശേഷം, ഗൂഗിള്‍ ഫോട്ടോസ് തുറന്ന്, എഡിറ്റ് ഐക്കണില്‍ ടാപ്പ് ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. മാറ്റങ്ങള്‍ തല്‍ക്ഷണം കാണുന്നതിന് റിക്വസ്റ്റ് ടൈപ്പ് ചെയ്താല്‍ മതി. ‘ആസ്‌ക് ഫോട്ടോസ്’ ഫീച്ചറാണ് […]