‘മേനേ പയര്‍ കിയ’യിലെ പുതിയ ഒരു പാട്ടു കൂടി എത്തിയിരിക്കുകയാണ്. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന് നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര് കിയ’യിലെ ‘ജൂണ്‍ പോയാല്‍ ജൂലൈ’ എന്ന ഗാനത്തിന്റെ വീഡിയോ സോങ് ആണ് റിലീസ് ചെയ്തിരിക്കുന്നത് . മുത്തുവിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ് . ആന്റണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളം,ഹിന്ദി, തമിഴ് വരികള്‍ ഉള്‍പ്പെടുത്തിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്, അസ്കര്‍ അലി,മിദൂട്ടി,അര്ജുന്, ജഗദീഷ് ജനാര്ദ്ദനന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന് കിംഗ്സിലി, ത്രികണ്ണന്‍,മൈം ഗോപി,ബോക്സര്‍ ദീന,ജീവിന് റെക്സ,ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. സംവിധായകന് ഫൈസല്‍ ഫസലുദ്ദീന്‍, ബില്‍കെഫ്സല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ‘മേനേ പ്യാര് കിയ’യില്‍ ഡോണ്‍പോള്‍ പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
‘മേനേ പയര്‍ കിയ’ ചിത്രത്തിലെ വീഡിയോ സോങ്
