കത്ത് ചോർച്ച വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അയച്ച വക്കീൽ നോട്ടീസ് കിട്ടിയെന്ന് വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്. നോട്ടീസിലെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദന്റെ മകൻ തന്നെയാണെന്നും മുഹമ്മദ് ഷെര്‍ഷാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവര്‍ത്തിച്ചു. നേരത്തെ ഉന്നയിച്ച പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും സിപിഎമ്മിനെയോ പാർട്ടി സെക്രട്ടറിയോ അല്ല കുറ്റപ്പെടുത്തിയതെന്നും ഷെര്‍ഷാദ് പറഞ്ഞു. രാജേഷ് കൃഷ്ണയും ശ്യാംജിത്തും തമ്മിലുള്ള ബന്ധത്തെയാണ് കുറ്റപ്പെടുത്തിയത്. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്ന അവസ്ഥയിലാണ് രാജേഷ് കൃഷ്ണയെന്നും മുഹമ്മദ് ഷെര്‍ഷാദ് ആരോപിച്ചു.
കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദന്റെ മകൻ തന്നെയാണെന്നു ആവർത്തിച്ച് മുഹമ്മദ് ഷെര്‍ഷാദ്
