മാത്യു തോമസിനെ നായകനാക്കി പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ് എന്ന റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘ഫൈറ്റ് ദ നൈറ്റ്’ എന്ന പേരില്‍ ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ആന്തം എന്ന രീതിയിലാണ് ഈ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുന്നത്. റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി സിനിമാ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയാണ് ഈ പാട്ടിനുള്ളത്. ഗാനത്തിന് വരികള്‍ രചിച്ചതും ഗബ്രി തന്നെയാണ്. ഈ ഗാനത്തിന് ഈണം പകര്‍ന്നത് യാക്സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന് ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന് ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ലെ ആദ്യ ഗാനം
