ഓണം കൂടുതല് കളറാക്കാന് കേരളത്തിലെ ഉപഭോക്താക്കള്ക്കായി പ്രത്യേക ഓഫറുകള് പ്രഖ്യാപിച്ച് യമഹ മോട്ടര്. റേ സിആര് 125 എഫ്ഐ ഹൈബ്രിഡ്, റേ സിആര് 125 എഫ്ഐ ഹൈബ്രിഡ് എന്നീ സ്കൂട്ടറുകള്ക്ക് 10,010 രൂപയുടെ ഇളവുകള് ലഭിക്കും. ഫസീനോ 125 ഹൈബ്രിഡ് സ്കൂട്ടറിന് 7400 രൂപയുടെ സൗജന്യ ഇന്ഷുറന്സ്. ഹൈബ്രിഡ് സ്കൂട്ടര് മോഡലുകള്ക്ക് 4999 രൂപ മുതല് ആരംഭിക്കുന്ന കുറഞ്ഞ ഡൗണ് പെയ്മെന്റും ആകര്ഷകമായ പലിശ നിരക്കുകളും. എഫ്സി മോട്ടര് സൈക്കിളുകള്ക്ക് 7,999 രൂപ മുതല് ആരംഭിക്കുന്ന കുറഞ്ഞ ഡൗണ് പെയ്മെന്റും ആകര്ഷകമായ പലിശ നിരക്കുകളും. ആര്15 മോഡല് മോട്ടര് സൈക്കിളുകള്ക്ക് 19,999 രൂപ മുതല് ആരംഭിക്കുന്ന കുറഞ്ഞ ഡൗണ് പെയ്മെന്റും ആകര്ഷകമായ പലിശ നിരക്കുകളും. എംടി15 14,999 രൂപ മുതല് ആരംഭിക്കുന്ന കുറഞ്ഞ ഡൗണ് പെയ്മെന്റിലും ആകര്ഷകമായ പലിശ നിരക്കുകളിലും ലഭിക്കും. കൂടാതെ എല്ലാ മെയ്ഡ് ഇന് ഇന്ത്യ മോട്ടര് സൈക്കിള്, സ്കൂട്ടര് മോഡലുകള്ക്കും പത്തുവര്ഷത്തെ വാറന്റിയും യമഹ വാഗ്ദാനം ചെയ്യുന്നു.
ഓണം ഓഫറുകള് പ്രഖ്യാപിച്ച് യമഹ
