സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന് നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര് കിയ’യിലെ ‘മനോഹരി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ സോങ് റിലീസ് ചെയ്തു. മുത്തുവിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. നിഹാല്‍ സാദിഖും വിജയ് ആനന്ദും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ് വരികള്‍ ഉള്‍പ്പെടുത്തിയ ഗാനമാണ് ‘മനോഹരി’. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്, അസ്കര്‍ അലി, മിദൂട്ടി, അര്ജുന്, ജഗദീഷ് ജനാര്ദ്ദനന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണം റിലീസായാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന് കിംഗ്സിലി, ത്രികണ്ണന്‍,മൈം ഗോപി, ബോക്സര്‍ ദീന, ജീവിന് റെക്സ, ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
‘മേനേ പ്യാര് കിയ’ ചിത്രത്തിലെ ലിറിക്കല്‍ വിഡിയോ
