കാംമ്രിയുടെ സ്പ്രിന്റ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. സെഡാനുകളുടെ രാജാവായി അറിയപ്പെടുന്ന ടൊയോട്ട കാംമ്രിയുടെ സ്പ്രിന്റ് എഡിഷന് 48.50 ലക്ഷം രൂപ(എക്സ് ഷോറൂം)യാണ് വിലയിട്ടിരിക്കുന്നത്. നിലവില്‍ ഒമ്പതാം തലമുറ ടൊയോട്ട കാംമ്രിയാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. 2.5 ലീറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് ടൊയോട്ട ക്യാമ്രി സ്പ്രിന്റ് എഡിഷന്റെ കരുത്ത്. ഇസിവിടി ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പരമാവധി 230എച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പുറംമോടിയിലെ പ്രധാന മാറ്റം ഡ്യുവല്‍ ടോണ്‍ കളര്‍സ്‌കീം തന്നെ. […]
മുഖങ്ങള്‍
ലാളിത്യമാര്‍ന്ന ഭാഷാശൈലിയില്‍ ഹൃദ്യമായി അവതരിപ്പിക്കുന്ന വ്യത്യസ്തജീവിതദര്‍ശനങ്ങളാണ് ഷാലന്‍ വള്ളുവശേരിയുടെ ഈ കഥകളോരോന്നും. വായിച്ചു തീരുമ്പോള്‍ ഇതുവരെ ചിന്തിക്കാത്ത ചിന്തകളും കാണാത്ത കാഴ്ചകളും ഈ കഥകള്‍ നമ്മിലുണര്‍ത്തും. അതുതന്നെയാണ് ഈ കഥകളുടെ ആഴവും. സാധാരണ മനുഷ്യന്റെ ദാരിദ്ര്യവും വിശപ്പും സങ്കടങ്ങളും വിധിയുടെ വിളയാട്ടം മൂലമുളള കഷ്ടപ്പാടുകളും അനാവരണം ചെയ്യുന്ന ഹൃദയസ്പര്‍ശിയായ 26 കഥകള്‍. ‘മുഖങ്ങള്‍’. ഷാലന്‍ വള്ളുവശ്ശേരി. എന്‍ബിഎസ്. വില 123 രൂപ.
തലകറക്കവും ഓക്കാനവും ഹൃദയാഘാത ലക്ഷണമാകാം
നെഞ്ചുവേദനയെയാണ് എല്ലാവരും പ്രധാന ഹൃദയാഘാത ലക്ഷണമായി വിലയിരുത്തുന്നത്. എന്നാല്‍ സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. സ്ത്രീകളില്‍ ഹൃദയാഘാത ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് വരില്ല, കാരണം അവ വളരെ സൂക്ഷ്മവും പ്രതീക്ഷിക്കാത്തതുമായിരിക്കുമെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. ഡോ. ദിമിത്രി യാരനോവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. ക്ഷീണം, പുറംവേദന, ചെറിയ ശ്വാസതടസം പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ അത് പലപ്പോഴും മാനസികസമ്മര്‍ദത്തിന്റെയാണെന്ന് കരുതി അവഗണിക്കാം. എന്നാല്‍ സ്ത്രീകളില്‍ ഇത് ഹൃദയാഘാത ലക്ഷണങ്ങള്‍ ആകാം. ഛര്‍ദ്ദി, പുറംവേദന, പെട്ടെന്നുള്ള […]
മദ്ധ്യാഹ്ന വാർത്തകൾ
അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്ന് ഇന്ത്യ സഖ്യം വിമര്‍ശിച്ചു. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ പാര്‍ലമെന്‍റില്‍ ബില്ല് അവതരിപ്പിക്കാനായില്ല. ബഹളത്തിനിടെ ഓണ്‍ ലൈന്‍ ഗെയിമിങ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു. കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ല് പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള കാടത്തനിയമമാണെന്ന് കെസി […]
മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് കെപിസിസി പ്രസിഡൻ്റ്
എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് കോടിത വിധിയിലെ പരാമര്‍ശത്തിന്‍റെ പശ്ടാത്തലത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. സാഹചര്യം കോൺഗ്രസ് നിരീക്ഷിക്കുകയാണ് മുഖ്യമന്ത്രിയുടെ നടപടി സത്യ പ്രതിജ്ഞ ലംഘനമാണെന്നും സർക്കാർ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ് ആരോപണ വിധേയനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ചെയ്യാൻ പാടില്ലാത്തത് ചെയ്തു വിജിലൻസ് കോടതിയുടേത് ഗുരുതര പരമാർശമാണ് എന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
മലപ്പുറത്ത് ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്. അതോടൊപ്പം, കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരൻ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
കൊല്ലം കടയ്ക്കലിലെ സംഘർഷത്തിൽ കേസെടുത്ത് കടയ്ക്കൽ പൊലീസ്
കൊല്ലം കടയ്ക്കലിൽ സിപിഎം-കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസുകാരുടെ പരാതിയിൽ 25 പേർക്കെതിരെയും സിപിഎം നേതാവിൻ്റെ പരാതിയിൽ 9 പേർക്കെതിരെയും കടയ്ക്കൽ പൊലീസ് കേസെടുത്തു. ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ ഇരുവിഭാഗത്തിലെയും നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേൽക്കുകയും ചെയ്തിരുന്നു. ഡിവെെഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലക്ക് പരിക്കേറ്റു. നിരവധി കോൺഗ്രസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷം
അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ലിനെ അതിശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഇത് പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള കാടത്തനിയമമാണെന്ന് കെസി വേണുഗോപാൽ എംപി പ്രതികരിച്ചു. വോട്ട് കൊള്ള പോലെ മറ്റൊരു അട്ടിമറിയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. അതേസമയം, ബില്ലിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ സഖ്യം അടിയന്തര യോഗം ചേർന്ന് നീക്കങ്ങൾ തീരുമാനിക്കും.
ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം
ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെ ആക്രമണം. ഇന്ന് രാവിലെ നടന്ന സംഭവത്തിൽ ഒരു യുവാവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുഖ്യമന്ത്രിയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ മർദിച്ചത്. അതോടൊപ്പം ദില്ലി മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ദൗർഭാഗ്യകരമായ സംഭവമാണെന്ന് ദില്ലി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പ്രതികരിച്ചു. ദില്ലിയിലെ മുഖ്യമന്ത്രിക്ക് പോലും സുരക്ഷ […]
ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് സുരക്ഷാ നിയന്ത്രണം വരുന്നു
വൈദ്യുതി സുരക്ഷയുടെ ഭാഗമായി ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് സുരക്ഷാ നിയന്ത്രണം വരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന ഊർജ വകുപ്പ് ഉത്തരവിറക്കി. അനുമതി ഇല്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കും. വലിയ കെട്ടുകാഴ്ചകൾക്ക് ഒരുമാസം മുമ്പ് മുൻകൂർ അനുമതി വാങ്ങണമെന്നും ഊർജ വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു. ഓരോ വർഷവും കെട്ടുത്സവത്തിന്റെ ഉയരം കൂട്ടുന്നത് ഒഴിവാക്കണമെന്നും ഉത്സവങ്ങളിലെ വൈദ്യുത സുരക്ഷ സംബന്ധിച്ച് കെ.എസ്.ഇ.ബി കഴിഞ്ഞ വർഷം മാർച്ച് 30 ന് ഊർജവകുപ്പിന് സമർപ്പിച്ച കത്തിന്റെ തുടർനടപടിയാണിത്. പൊലീസിന്റെയും കെ.എസ്.ഇ.ബിയുടെയും മുൻകൂർ അനുമതി […]
