കൊല്ലം കടയ്ക്കലിൽ സിപിഎം-കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസുകാരുടെ പരാതിയിൽ 25 പേർക്കെതിരെയും സിപിഎം നേതാവിൻ്റെ പരാതിയിൽ 9 പേർക്കെതിരെയും കടയ്ക്കൽ പൊലീസ് കേസെടുത്തു. ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ ഇരുവിഭാഗത്തിലെയും നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേൽക്കുകയും ചെയ്തിരുന്നു. ഡിവെെഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലക്ക് പരിക്കേറ്റു. നിരവധി കോൺഗ്രസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
കൊല്ലം കടയ്ക്കലിലെ സംഘർഷത്തിൽ കേസെടുത്ത് കടയ്ക്കൽ പൊലീസ്
