വിദ്യാർഥി സംഘടനയായ എംഎസ്എഫിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്യു നേതാവ്. എംഎസ്എഫ് മതസംഘടന തന്നെയാണെന്നും മുഖം മറച്ച് ക്യാമ്പസ്സിൽ മതം പറഞ്ഞ് വിദ്യാർത്ഥി സമൂഹത്തെ വേർ തിരിക്കുന്നവരാണെന്നും കെ എസ് യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ് സിഎച്ച് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എംഎസ്എഫ് സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങൾ എറിയപ്പെടുന്ന കാലം അതി വിദൂരമല്ലെന്നും മുബാസ് വ്യക്തമാക്കി.
വിദ്യാർഥി സംഘടനയായ എംഎസ്എഫിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്യു നേതാവ്
