സിപിഎം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് മുഹമ്മദ് ഷെർഷാദ്. പാർട്ടി കുടുംബം തകർത്തവനൊപ്പമെങ്കിൽ പാർട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്നും ഷെർഷാദ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ നിന്ന് ആക്ഷേപങ്ങള്‍ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഷെർഷാദിനെതിരെ എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്. ഷെർഷാദ് പിബിക്ക് പരാതി നൽകിയെന്ന് സ്ഥിരീകരിക്കുന്ന എംവി ഗോവിന്ദൻ ചോർച്ചക്ക് പിന്നിൽ തൻ്റെ മകനല്ലെന്നും ഷെർഷാദ് തന്നെയാണെന്നും നോട്ടീസിൽ പറയുന്നു.
എം വി ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് മുഹമ്മദ് ഷെർഷാദ്
