മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് പരാതി. അപേക്ഷകരുടെ എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ആരുടേയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹിയറിംഗില്‍ പരിശോധിച്ചില്ല. ഈ പഴുത് ഉപയോഗിച്ച് ചിലര്‍ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് ജനന തീയതി തിരുത്തി ഹാജരാക്കി. 2007 ജനുവരി 1 ശേഷം ജനിച്ചവരും പേര് ചേര്‍ക്കാൻ അപേക്ഷ നല്കി. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിട്ടുണ്ട്.
മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാൻ വ്യാജരേഖ ഉപയോഗിച്ചെന്ന് പരാതി
