ഡിസി ആരാധകര്‍ക്കായി ഇന്ത്യയില്‍ ഇലക്ട്രിക് തരംഗം സൃഷ്ടിച്ച ബിഇ 6 -ന് പുത്തന്‍ ബാറ്റ്മാന് എഡിഷന് പുറത്തിറക്കി മഹീന്ദ്ര. വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ടുമായി സഹകരിച്ചാണ് മഹീന്ദ്ര ഈ പുതിയ എഡിഷന് പുറത്തിറക്കിയിരിക്കുന്നത്. ക്രിസ്റ്റഫര്‍ നോളന്റെ ദി ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ ഇലക്ട്രിക് എസ്യുവിയുടെ ലിമിറ്റഡ് എഡിഷന് ഇന്ത്യയില്‍ 300 യൂണിറ്റുകള്‍ മാത്രമായിരിക്കും ലഭ്യമാവുക. 27.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഈ മോഡല്‍ പാക്ക് ത്രീ 79 സണവ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സാറ്റിന് ബ്ലാക്ക് പെയിന്റ് സ്കീമിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബാറ്റ്മാന് എഡിഷന്റെ ബുക്കിങ്ങുകള്‍ 2025 ഓഗസ്റ്റ് 23 -ന് മഹീന്ദ്ര ആരംഭിക്കും, അന്താരാഷ്ട്ര ബാറ്റ്മാന് ദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 20 മുതല്‍ ഡെലിവറികളും ആരംഭിക്കും.
