ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ ടീസര്‍ എത്തി. ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയെന്ന സൂചന നല്കുന്ന ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. ഇ ഫോര്‍ എക്സ്പിരിമെന്റ്സ്, നാഥ് എസ് സ്റ്റുഡിയോ, സെവന് വണ്‍ സെവന് പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളില്‍ മുകേഷ് ആര് മേത്ത, ജതിന് എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപര്‍ണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ രേഖചിത്രവും ബോക്സ്ഓഫിസില്‍ ഗംഭീര ഹിറ്റായിരുന്നു. ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കൂടാതെ ഹക്കിം ഷാജഹാന്, ഹന്നാ റെജി കോശി, സമ്പത്ത് എന്നിവരാണ് മിറാഷിലെ പ്രമുഖ താരങ്ങള്‍.
സസ്പെന്‍സ് ത്രില്ലര്‍ ചിത്രം ‘മിറാഷ്’ ടീസര്‍
