Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എംആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട്‌ റദ്ദാക്കിയ വിജിലൻസ് കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയെന്ന്  വി ഡി സതീശൻ

എംആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട്‌ റദ്ദാക്കിയ വിജിലൻസ് കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയെന്ന്  വി ഡി സതീശൻ. എ ഡി ജി പി അജിത് കുമാറിനെ വഴിവിട്ട് മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നാണ് കോടതി പരാമർശത്തിലൂടെ വ്യക്തമായതെന്നും, സതീശൻ തുറന്നടിച്ചു. മുഖ്യമന്ത്രി എല്ലാ കൊള്ളരുതായ്മയും അജിത്ത് കുമാറിനെ കൊണ്ട് നടത്തിച്ചു. അതിനാലാണ് ഇപ്പോഴും മുഖ്യമന്ത്രി സംരക്ഷണം ഒരുക്കിയത്. കെ എം മാണിക്കെതിരെ കോടതി പരാമർശമുണ്ടായപ്പോളുള്ള ധാർമികത ഇപ്പോഴും പിണറായി ഉയർത്തിപ്പിടിക്കുന്നുണ്ടോ എന്നും സതീശൻ ചോദിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി

സിപിഎം പാലക്കാട് വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിൽ നേതാക്കളുടെ കൂട്ടരാജി. സിപിഎം വല്ലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. സന്തോഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുധീപ്, സി.കെ ബാബു , റഫീഖ് പറക്കാടൻ , മോഹനൻ എന്നിവരാണ് വെള്ളിയാഴ്ച ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന വല്ലപ്പുഴ ലോക്കൽ കമ്മിറ്റി യോഗത്തിൽ രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോയത്. ചേരിക്കല്ല് ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന ലോക്കൽ കമ്മിറ്റി അംഗം സുധീപിനെ വിഭാഗീയത ആരോപിച്ച് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ നടക്കുന്നത് നാഥനില്ലാ ഭരണമെന്ന് രമേശ് ചെന്നിത്തല

ആഭ്യന്തര വകുപ്പ് ആരോ അദൃശ്യനായി ഭരിക്കുകയാണെന്നും കേരളത്തിൽ നടക്കുന്നത് നാഥനില്ലാ ഭരണമെന്നും രമേശ് ചെന്നിത്തല. എഡിജിപി എംആർ അജിത്കുമാറിനെ സംരക്ഷിക്കുന്നതിനായി വിജിലൻസ് മാന്വൽ അട്ടിമറിച്ചു, മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ശരിവെക്കാനുള്ള അം​ഗീകാരമില്ല, വിജിലൻസ് കേസുകളിൽ കോടതിയാണ് റിപ്പോർട്ട് അംഗീകരിക്കേണ്ടതെന്നും രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു.എഡിജിപി അജിത്കുമാറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത് സംഭവത്തിൽ പരാതിക്കാരന്റെ മൊഴി എടുക്കാനും തയാറാകുന്നില്ല കോടതിയിൽ ജ‍‍ഡ്ജ് നടത്തിയത് ​ഗുരുതരമായ പരാമർശങ്ങളാണ്. മുഖ്യമന്ത്രി ആഭ്യന്ത വകുപ്പ് ഒഴിയുക തന്നെ വേണം ഇനി തുടരാനാകില്ലെന്നും അദ്ദേഹം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കിയ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. അമേരിക്കയിൽ നിന്ന് പുലർച്ചെ വിമാനം കയറിയ ശുഭാംശു വൈകാതെ ഇന്ത്യയിലെത്തും. കഴിഞ്ഞ ഒരു വർഷം ഒരു കുടുംബം പോലെ കഴിഞ്ഞ സംഘാംഗങ്ങളോട് വിടപറയുന്നതിൽ വിഷമമുണ്ടെങ്കിലും ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെ ആകാംഷയോടെയാണ് നോക്കിക്കാണുന്നതെന്നും ശുഭാംശു ശുക്ല പറഞ്ഞു. ഓഗസ്റ്റ് 23ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിൽ ശുഭാംശുവും ഭാഗമാകും. അതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശുക്ല കൂടിക്കാഴ്‌ച നടത്തിയേക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ

കോട്ടയത്ത് കുരിശിന്‍റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനമെന്നും ആലപ്പുഴയിലും സമാന സ്ഥിതിയാണുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ. സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും തന്‍റെ കോലം അല്ല തന്നെ കത്തിച്ചാലും പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു . മുസ്ലിം ലീഗ് എന്നത് മുസ്ലിം കൂട്ടായ്മയാണെന്ന് പേര് തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും അവരാണ് തന്നെ മതേതരത്വം പഠിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോട്ടയം രാമപുരത്ത് എസ്എൻഡിപി ശാഖ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 16, ശനിയാഴ്ച

◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ആര്‍എസ്എസിനെ വെള്ളപൂശിയെന്നും, പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന കാര്‍ഡില്‍ സവര്‍ക്കറെ മുകളില്‍ പ്രതിഷ്ഠിച്ചത് ഗൂഢാലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കാന്‍ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തെ ആര്‍എസ്എസിനെ മഹത്വപ്പെടുത്താന്‍ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ◾https://dailynewslive.in/ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയ അറ്റ്ഹോം വിരുന്ന് ബഹിഷ്‌കരിച്ച […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ

മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധയേറ്റ 35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ വച്ച് ഇന്നലെ നടത്തിയ പരിപാടിയിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിക്കൻ സാൻവിച്ച് കഴിച്ച 35 പേരെയാണ് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.

Posted inബിസിനസ്സ്

വീണ്ടും പ്ലാറ്റ്ഫോം ഫീസ് കൂട്ടി സ്വിഗ്ഗി

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി വീണ്ടും പ്ലാറ്റ്ഫോം ഫീസ് കൂട്ടി. ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള ഫോം ഫീസ് 12 രൂപയില്‍ നിന്ന് 14 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഉത്സവ സീസണില്‍ ഉപഭോക്തൃ ഇടപാടുകള്‍ വര്‍ധിച്ചതാണ് നിരക്കില്‍ മാറ്റം വരുത്തിയതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കമ്പനി പ്ലാറ്റ്ഫോം ഫീസ് ക്രമാനുഗതമായി വര്‍ധിപ്പിച്ചിട്ടുണ്ട്. 2023 ഏപ്രിലില്‍ 2 രൂപയായിരുന്നു ഫീസ് 2024 ജൂലൈയില്‍ 6 രൂപയായി ഉയര്‍ന്നു, 2024 ഒക്ടോബറില്‍ 10 രൂപയായി ഉയര്‍ന്നു, ഇപ്പോള്‍ ഇത് […]

Posted inടെക്നോളജി

ഗൂഗ്ള്‍ ക്രോം ബ്രൗസര്‍ വാങ്ങാന്‍ പെര്‍പ്ലെക്സിറ്റി

ഗൂഗ്ള്‍ ക്രോം ബ്രൗസര്‍ വാങ്ങാന്‍ 34.5 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് പെര്‍പ്ലെക്സിറ്റി എ.ഐ. ഇന്ത്യക്കാരനായ കമ്പ്യൂട്ടര്‍ സയന്റിസ്റ്റും സംരംഭകനുമായ അരവിന്ദ് ശ്രീനിവാസാണ് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള പെര്‍പ്ലെക്‌സിറ്റി എ.ഐയുടെ തലവന്‍. ഏകദേശം മൂന്ന് ലക്ഷം കോടിയിലേറെ രൂപയോളം വരുമിത്. ഈ തുക പെര്‍പ്ലെക്സിറ്റിയുടെ മൂല്യത്തിന്റെ ഇരട്ടി വരും. മൂന്ന് വര്‍ഷം മുമ്പാണ് പെര്‍പ്ലെക്സിറ്റി എ.ഐ ആരംഭിച്ചത്. ഓണ്‍ലൈന്‍ സെര്‍ച്ചിങ് ആധിപത്യത്തിനെതിരെ അമേരിക്കയില്‍ ഗൂഗ്‌ളിനെതിരെ നിയമ സമ്മര്‍ദ്ദം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ഓഫര്‍ […]

Posted inവിനോദം

‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ സിനിമയുടെ ടീസര്‍

നയന്‍താരയും നിവിന്‍ പോളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ എന്ന മലയാള സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. കോമഡി രംഗങ്ങളോടൊപ്പം ദുരൂഹതയും നിറഞ്ഞ കഥയാണ് ചിത്രത്തിനുള്ളതെന്ന് ടീസര്‍ സൂചന നല്‍കുന്നു. നിവിന്‍ പോളിയുടെ കഥാപാത്രമായ ഹരി, ഒരു റെസ്റ്റോറന്റ് ഉടമയാണ്. ഹരിയും നയന്‍താരയുടെ കഥാപാത്രവും തമ്മിലുള്ള തമാശ സംഭാഷണത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ഹരി തന്റെ മടിയില്‍ ഇരിക്കാന്‍ നയന്‍താര ആവശ്യപ്പെടുന്നതോടെ നര്‍മ്മ രംഗങ്ങള്‍ പുതിയ വഴിത്തിരിവിലെത്തുന്നു. പിന്നീട് വിദ്യാര്‍ത്ഥികളെ ചുറ്റിപ്പറ്റിയുള്ള ഒരു വലിയ കഥയിലേക്കാണ് ടീസര്‍ വിരല്‍ […]