ഗൂഗ്ള്‍ ക്രോം ബ്രൗസര്‍ വാങ്ങാന്‍ 34.5 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് പെര്‍പ്ലെക്സിറ്റി എ.ഐ. ഇന്ത്യക്കാരനായ കമ്പ്യൂട്ടര്‍ സയന്റിസ്റ്റും സംരംഭകനുമായ അരവിന്ദ് ശ്രീനിവാസാണ് സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള പെര്‍പ്ലെക്സിറ്റി എ.ഐയുടെ തലവന്‍. ഏകദേശം മൂന്ന് ലക്ഷം കോടിയിലേറെ രൂപയോളം വരുമിത്. ഈ തുക പെര്‍പ്ലെക്സിറ്റിയുടെ മൂല്യത്തിന്റെ ഇരട്ടി വരും. മൂന്ന് വര്‍ഷം മുമ്പാണ് പെര്‍പ്ലെക്സിറ്റി എ.ഐ ആരംഭിച്ചത്. ഓണ്‍ലൈന്‍ സെര്‍ച്ചിങ് ആധിപത്യത്തിനെതിരെ അമേരിക്കയില്‍ ഗൂഗ്ളിനെതിരെ നിയമ സമ്മര്‍ദ്ദം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ഓഫര്‍ വരുന്നത്. ഇത് ക്രോമിനെ പുതിയ ഉടമസ്ഥതയിലേക്ക് നിര്‍ബന്ധിതരാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ക്രോം ഏറ്റെടുത്താല്‍ മാറ്റങ്ങളൊന്നും വരുത്തില്ലെന്ന് പെര്‍പ്ലെക്സിറ്റി അവകാശപ്പെടുന്നു. വന്‍തോതിലുള്ള സെര്‍ച്ച് ട്രാഫിക്കിലേക്കും ഉപയോക്തൃ ഡാറ്റയിലേക്കുമുള്ള കവാടം കൂടിയാണിത്. ഗൂഗ്ളുമായുള്ള ഇടപാടിനായി പെര്‍പ്ലെക്സിറ്റി എ.ഐ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ഫണ്ട് സ്വരൂപിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗൂഗ്ള്‍ ക്രോം ബ്രൗസര്‍ വാങ്ങാന്‍ പെര്‍പ്ലെക്സിറ്റി
