നയന്‍താരയും നിവിന്‍ പോളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്റ്സ്’ എന്ന മലയാള സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. കോമഡി രംഗങ്ങളോടൊപ്പം ദുരൂഹതയും നിറഞ്ഞ കഥയാണ് ചിത്രത്തിനുള്ളതെന്ന് ടീസര്‍ സൂചന നല്കുന്നു. നിവിന്‍ പോളിയുടെ കഥാപാത്രമായ ഹരി, ഒരു റെസ്റ്റോറന്റ് ഉടമയാണ്. ഹരിയും നയന്‍താരയുടെ കഥാപാത്രവും തമ്മിലുള്ള തമാശ സംഭാഷണത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ഹരി തന്റെ മടിയില്‍ ഇരിക്കാന്‍ നയന്‍താര ആവശ്യപ്പെടുന്നതോടെ നര്‍മ്മ രംഗങ്ങള്‍ പുതിയ വഴിത്തിരിവിലെത്തുന്നു. പിന്നീട് വിദ്യാര്‍ത്ഥികളെ ചുറ്റിപ്പറ്റിയുള്ള ഒരു വലിയ കഥയിലേക്കാണ് ടീസര്‍ വിരല്‍ ചൂണ്ടുന്നത്. നയന്‍താരയും നിവിനും ആക്ഷന്‍ രംഗങ്ങളിലും തിളങ്ങുന്നത് ടീസറില്‍ കാണാം. നയന്‍താര ഒരു പോലീസ് ഓഫീസറാണെന്ന് കാണിച്ചുകൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ വിനീത് ജെയിനും നിവിന്‍ പോളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങള്‍ക്ക് പുറമേ പുതിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
‘ഡിയര്‍ സ്റ്റുഡന്റ്സ്’ സിനിമയുടെ ടീസര്‍
