ആഭ്യന്തര വകുപ്പ് ആരോ അദൃശ്യനായി ഭരിക്കുകയാണെന്നും കേരളത്തിൽ നടക്കുന്നത് നാഥനില്ലാ ഭരണമെന്നും രമേശ് ചെന്നിത്തല. എഡിജിപി എംആർ അജിത്കുമാറിനെ സംരക്ഷിക്കുന്നതിനായി വിജിലൻസ് മാന്വൽ അട്ടിമറിച്ചു, മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ശരിവെക്കാനുള്ള അംഗീകാരമില്ല, വിജിലൻസ് കേസുകളിൽ കോടതിയാണ് റിപ്പോർട്ട് അംഗീകരിക്കേണ്ടതെന്നും രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു.എഡിജിപി അജിത്കുമാറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത് സംഭവത്തിൽ പരാതിക്കാരന്റെ മൊഴി എടുക്കാനും തയാറാകുന്നില്ല കോടതിയിൽ ജഡ്ജ് നടത്തിയത് ഗുരുതരമായ പരാമർശങ്ങളാണ്. മുഖ്യമന്ത്രി ആഭ്യന്ത വകുപ്പ് ഒഴിയുക തന്നെ വേണം ഇനി തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നടക്കുന്നത് നാഥനില്ലാ ഭരണമെന്ന് രമേശ് ചെന്നിത്തല
