എംആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയെന്ന് വി ഡി സതീശൻ. എ ഡി ജി പി അജിത് കുമാറിനെ വഴിവിട്ട് മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നാണ് കോടതി പരാമർശത്തിലൂടെ വ്യക്തമായതെന്നും, സതീശൻ തുറന്നടിച്ചു. മുഖ്യമന്ത്രി എല്ലാ കൊള്ളരുതായ്മയും അജിത്ത് കുമാറിനെ കൊണ്ട് നടത്തിച്ചു. അതിനാലാണ് ഇപ്പോഴും മുഖ്യമന്ത്രി സംരക്ഷണം ഒരുക്കിയത്. കെ എം മാണിക്കെതിരെ കോടതി പരാമർശമുണ്ടായപ്പോളുള്ള ധാർമികത ഇപ്പോഴും പിണറായി ഉയർത്തിപ്പിടിക്കുന്നുണ്ടോ എന്നും സതീശൻ ചോദിച്ചു.
എംആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയെന്ന് വി ഡി സതീശൻ
