Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡൊണാള്‍ഡ് ട്രംപും വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിൽ മൂന്ന് മണിക്കൂറോളം നീണ്ട ചർച്ച അവസാനിച്ചു. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ ധാരണയാകാതെയാണ് ചർച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാൽ അന്തിമ കരാറിലേക്കെത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുമായി ഉടൻ സംസാരിക്കും അതിന് ശേഷം തുടർനടപടിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുക്രെയ്ൻ സഹോദര രാജ്യമെന്നാണ് പുടിന്റെ പ്രതികരണം. സമാധാന ചർച്ചകളിൽ പുരോ​ഗതിയെന്ന് പറഞ്ഞ പുടിൻ ചർച്ചകൾ തുടരുമെന്നും അറിയിച്ചു. ട്രംപിനെ പുടിൻ മോസ്കോയിലേക്ക് ക്ഷണിക്കുകയും […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 16, ശനിയാഴ്ച

◾https://dailynewslive.in/ ട്രംപ്- പുടിന്‍ ഉച്ചകോടിക്ക് അലാസ്‌കയില്‍ തുടക്കം. പ്രതീക്ഷയോടെ ലോകം. മൂന്നര വര്‍ഷമായി തുടരുന്ന യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതടക്കമുള്ള ലോകം ഉറ്റു നോക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ക്കായാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ലാസ്‌കന്‍ നഗരമായ ആങ്കറേജിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ ്- റിച്ചാര്‍ഡ്സണ്‍ സേനാതാവളത്തില്‍ എത്തിയ ഇരുവരും ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യോമത്താവളത്തില്‍ നേരിട്ടെത്തിയാണ് ട്രംപ് പുടിനെ സ്വീകരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് പുടിനും ട്രംപും ഒരുമിച്ചാണ് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 15, വെള്ളിയാഴ്ച

◾https://dailynewslive.in/ രാജ്യം ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ സ്വാതന്ത്ര്യദിന ആശംസകള്‍. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ന് ഡെയ്ലി ന്യൂസിന്റെ സായാഹ്ന വാര്‍ത്തകള്‍ ഉണ്ടായിരിക്കുന്നതല്ല. ◾https://dailynewslive.in/ ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്നും എല്ലാവര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യം 79ാം സ്വാതന്ത്ര്യദിന ആഘോഷിക്കുന്ന അവസരത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നുവെന്നും വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചുവെന്നും പിന്നാക്ക സംസ്ഥാനങ്ങളായി നിന്ന […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്നും എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യം 79ാം സ്വാതന്ത്ര്യദിന ആഘോഷിക്കുന്ന അവസരത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. പിന്നാക്ക സംസ്ഥാനങ്ങളായി നിന്ന പ്രദേശങ്ങള്‍ പുരോഗതിയുടെ പാതയിലാണ്. വിഭജന ഭീതി ദിനം ആചരിച്ചതും രാഷ്ട്രപതി സന്ദേശത്തിൽ പരാമര്‍ശിച്ചു. വിഭജനത്തിന്‍റെ നാളുകളെ മറക്കരുതെന്നും ദ്രൌപതി മുര്‍മു ചൂണ്ടിക്കാട്ടി.     […]

Posted inബിസിനസ്സ്

മുന്നേറ്റവുമായി മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍

ജൂണ്‍ പാദത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിപണിയില്‍ മുന്നേറ്റവുമായി മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍. ആറ് മാസത്തിനുള്ളില്‍ 23 ശതമാനത്തിലധികവും ഒരു വര്‍ഷത്തിനുള്ളില്‍ 53 ശതമാനത്തിലധികവും ഉയര്‍ച്ചയാണ് ഓഹരി രേഖപ്പെടുത്തിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 128.40 ശതമാനത്തിലധികം നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 65 ശതമാനം വര്‍ധനയുമായി 1,974 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,196 കോടി രൂപയായിരുന്നു. 2025 ജൂണ്‍ 30 […]

Posted inവിനോദം

ബുക്ക് മൈ ഷോയില്‍ ഒന്നാമതെത്തി ‘വാര്‍ 2’, ‘കൂലി’ പിന്നില്‍

സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ ഇക്കുറി രണ്ട് പ്രധാന ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന തമിഴ് ചിത്രം ‘കൂലി’, ഹൃത്വിക് റോഷന്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ‘വാര്‍ 2’ എന്നിവയാണ് ആ ചിത്രങ്ങള്‍. റിലീസ് ദിനത്തിലെ ആദ്യ ഷോകള്‍ക്കിപ്പുറം കൗതുകകരമായ ചില മാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ആയ ബുക്ക് മൈ ഷോയുടെ കണക്ക് അനുസരിച്ച് കൂലി അവസാന ഒരു മണിക്കൂറില്‍ വിറ്റത് […]

Posted inവിനോദം

ജാന്‍വി, സിദ്ധാര്‍ത്ഥ് ചിത്രം ‘പരം സുന്ദരി’ ട്രെയ്ലര്‍

ജാന്‍വി കപൂറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തുന്ന ‘പരം സുന്ദരി’ യുടെ ട്രെയ്ലര്‍ പുറത്ത്. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം മഡോക്ക് ഫിലിംസാണ്. ഓഗസ്റ്റ് 29 നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത് ചിത്രത്തില്‍. ജാന്‍വി അവതരിപ്പിക്കുന്ന നായിക സുന്ദരി കേരള സ്വദേശിയാണ്. സിദ്ധാര്‍ത്ഥിന്റെ പരം ഡല്‍ഹിക്കാരനും. കേരളത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. അതേസമയം ട്രെയ്ലറിലെ മോഹന്‍ലാല്‍ റഫറന്‍സും ശ്രദ്ധ നേടുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ഉത്തരേന്ത്യന്‍ പൊതുബോധത്തെ വിമര്‍ശിക്കാന്‍ ജാന്‍വി പറയുന്ന ഡയലോഗിലാണ് മോഹന്‍ലാല്‍ റഫറന്‍സ് […]

Posted inഓട്ടോമോട്ടീവ്

സിഎന്‍ജി ബൈക്കായ ബജാജ് ഫ്രീഡത്തിന്റെ വില കുറച്ചു

ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്കായ ബജാജ് ഫ്രീഡത്തിന്റെ വില കുറച്ചു. ബേസ് വേരിയന്റായ എന്‍ജി04 ഡ്രം വേരിയന്റിനാണ് വില കുറച്ചിരിക്കുന്നത്. 5000 രൂപ കുറഞ്ഞു. 300 കിമീ മൈലേജ് നല്‍കുന്ന മറ്റൊരു ബൈക്ക് കംമ്യൂട്ടര്‍ സെഗ്മന്റ് വിഭാഗത്തിലില്ല. നല്ല ഇന്ധനക്ഷമത ഉള്ളതുകൊണ്ട് കൂടുതല്‍ ദൂരം സുഖമായി സഞ്ചരിക്കാം. വിപണിയിലെത്തി ആറു മാസത്തിനുള്ളില്‍ 40,000 യൂണിറ്റ് വില്‍പ്പന നടന്നിരുന്നു. സിഎന്‍ജി ഇന്ധനമായുള്ള മോഡലായതിനാല്‍ മലിനീകരണം കുറവാണ് എന്നതും ബജാജ് മോഡലിന്റെ പ്രത്യേകതയാണ്. 9.5 ബിഎച്ച്പി കരുത്തും 9.7 എന്‍എം […]

Posted inപുസ്തകങ്ങൾ

ഉത്തര്‍പ്രദേശ് കഥകള്‍

ഭാരതീയ കഥകളുടെ ഒരു പരിഛേദം-ഉത്തര്‍പ്രദേശ് കഥകള്‍.പ്രേംചന്ദ് യശ്പാല്‍, അമൃതറായ്, കമലേശ്വര്‍,ബംഗ് മഹിള,ജയശങ്കര്‍ പ്രസാദ് തുടങ്ങിയ ഭാരതീയ കഥാലോകത്തെ പ്രഗത്ഭരുടെ ഇരുപത്തിമൂന്ന് കഥകള്‍.കാലം, ദേശം, ഭാഷ,ജനജീവിതം തുടങ്ങിയ ലോകങ്ങളിലൂടെ വ്യത്യസ്തമായ കഥാഖ്യാനം. ജീവിതാവസ്ഥയുടെ ആദാനപ്രദാനങ്ങള്‍ സാധ്യമാക്കുന്നു. ‘ഉത്തര്‍പ്രദേശ് കഥകള്‍’. ഡോ ആര്‍സു. കൈരളി ബുക്‌സ്. വില 313 രൂപ.  

Posted inആരോഗ്യം

അറിയാം, ജാപ്പനീസ് ഇന്റര്‍വെല്‍ വാക്കിങ് ടെക്‌നിക്!

ആര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഒരു വ്യായാമ രീതിയാണ് നടത്തം. ദിവസം അയ്യായിരം മുതല്‍ പതിനായിരം വരെ ചുവടുകള്‍ നടക്കുന്നവരുണ്ട്. ഏഴായിരം വരെ ചുവടുകള്‍ നടക്കുന്നത് ആരോഗ്യത്തെ പല രീതിയില്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ഹൃദയത്തിനും തലച്ചോറിനും മികച്ചതാണെന്നും സമീപകാല പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തിരിക്കിനിടെ ചുവടുകള്‍ എണ്ണി നടക്കാന്‍ ആര്‍ക്കാണ് സമയം? നടത്തം വ്യായാമമാക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു വൈറല്‍ ജാപ്പനീസ് ടെക്‌നിക് ആണ് ജാപ്പനീസ് ഇന്റര്‍വെല്‍ വാക്കിങ്. തുടക്കാര്‍ മുതല്‍ ഫിറ്റ്‌നസ് ഫ്രീക്കുകള്‍ക്ക് വരെ ജാപ്പനീസ് ഇന്റര്‍വെല്‍ […]