സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ ഇക്കുറി രണ്ട് പ്രധാന ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന തമിഴ് ചിത്രം ‘കൂലി’, ഹൃത്വിക് റോഷന്, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയന് മുഖര്‍ജി സംവിധാനം ചെയ്ത ‘വാര് 2’ എന്നിവയാണ് ആ ചിത്രങ്ങള്‍. റിലീസ് ദിനത്തിലെ ആദ്യ ഷോകള്‍ക്കിപ്പുറം കൗതുകകരമായ ചില മാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയുടെ കണക്ക് അനുസരിച്ച് കൂലി അവസാന ഒരു മണിക്കൂറില്‍ വിറ്റത് 33,000 ല്‍ അധികം ടിക്കറ്റുകളാണ്. അതേസ്ഥാനത്ത് വാര് 2 വിറ്റിരിക്കുന്നത് 39,000 ല്‍ അധികം ടിക്കറ്റുകളുമാണ്. അഡ്വാന്‍സ് ബുക്കിംഗില്‍ ‘വാര് 2’ നേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു കൂലി. ഇന്ത്യയില്‍ നിന്ന് മാത്രം കൂലി 100 കോടിയില്‍ അധികം പ്രീ സെയില്സില് നേടിയിരുന്നു. വാര് 2 റിലീസ് ദിനത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേടിയ അഡ്വാന്‍സ് ബുക്കിംഗ് തുക 32.21 കോടി ആയിരുന്നു.
ബുക്ക് മൈ ഷോയില്‍ ഒന്നാമതെത്തി ‘വാര് 2’, ‘കൂലി’ പിന്നില്‍
