ജൂണ്‍ പാദത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിപണിയില്‍ മുന്നേറ്റവുമായി മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍. ആറ് മാസത്തിനുള്ളില്‍ 23 ശതമാനത്തിലധികവും ഒരു വര്‍ഷത്തിനുള്ളില്‍ 53 ശതമാനത്തിലധികവും ഉയര്‍ച്ചയാണ് ഓഹരി രേഖപ്പെടുത്തിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 128.40 ശതമാനത്തിലധികം നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 65 ശതമാനം വര്‍ധനയുമായി 1,974 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,196 കോടി രൂപയായിരുന്നു. 2025 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തികള്‍ 1,33,938 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 98,048 കോടി രൂപയെ അപേക്ഷിച്ച് 35,891 കോടി രൂപയുടെ വാര്‍ഷിക വര്‍ധനവാണ് ഇത്.
മുന്നേറ്റവുമായി മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍
