◾https://dailynewslive.in/ ‘മരിച്ച’ വോട്ടര്‍മാരുമായി ചായകുടി. തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. പ്രത്യേക തീവ്ര പുനഃപരിശോധനയെ തുടര്‍ന്ന് ‘മരിച്ചുപോയവര്‍’ എന്ന് കാണിച്ച് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ട ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. സുപ്രീം കോടതി എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. ‘ജീവിതത്തില്‍ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ ‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാന്‍ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ […]
തമിഴ്നാട്ടിലും വിഭജന ഭീതി ദിനം ആചരിക്കാൻ തീരുമാനം
തമിഴ്നാട്ടിലും വിഭജന ഭീതി ദിനം ആചരിക്കാൻ തീരുമാനം. വിഭജന സ്മരണകളുമായി നാളെ ചിത്രപ്രദർശനം സംഘടിപ്പിക്കും. തമിഴ്നാട് ഗവർണർ ആർഎൻ രവി ഉദ്ഘാടനം ചെയ്യും. അതേ സമയം, വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവർണ്ണറും കേരള സർക്കാറും തമ്മിൽ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാളെ ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ച് വിസിമാർക്ക് വീണ്ടും ഗവർണ്ണർ കത്തയച്ചിരുന്നു. എന്നാൽ ഒരു പരിപാടിയും നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു.
പിയര്‍-ടു-പിയര്‍ ധന അഭ്യര്‍ത്ഥനകള്‍ നിര്‍ത്തലാക്കുന്നു
ഒരു യുപിഐ ഉപയോക്താവിന് മറ്റൊരു അക്കൗണ്ട് ഉടമയില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന സവിശേഷത നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിര്‍ത്തലാക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ എല്ലാ പിയര്‍-ടു-പിയര്‍ ധന അഭ്യര്‍ത്ഥനകളും നിര്‍ത്തലാക്കാന്‍ ബാങ്കുകളോടും പേയ്മെന്റ് ആപ്പുകളോടും എന്‍പിസിഐ നിര്‍ദ്ദേശിച്ചു. സാമ്പത്തിക തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. അതേസമയം നിയമാനുസൃതമായ ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിനായി കളക്റ്റ് അഭ്യര്‍ത്ഥനകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ഇതനുസരിച്ച് ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, സ്വിഗ്ഗി, ഐആര്‍സിടിസി പോലുള്ള പ്ലാറ്റ്ഫോമുകളില്‍ കളക്ഷന്‍ അഭ്യര്‍ത്ഥന അനുസരിച്ച് […]
മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി
മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണ്, അത്തരം ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താ കുറിപ്പ് പറയുന്നു.
‘കാട്ടാളന്‍’ സിനിമ ഓഗസ്റ്റ് 22ന്
നവാഗതനായ പോള്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘കാട്ടാളന്‍’ എന്ന സിനിമയ്ക്ക് ഓഗസ്റ്റ് ഇരുപത്തിരണ്ടിന് തിരിതെളിയും. പാന്‍ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന സിനിമയുടെ മുതല്‍മുടക്ക് 45 കോടിയാണ്. കാന്താര ചാപ്റ്റര്‍ 2 വിനു ശേഷം പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്‌നാഥ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആക്ഷന്‍ കോറിയോഗ്രാഫര്‍ ലോകപ്രശസ്തനായ കൊച്ച കെംബഡിയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നുത്. ആന്റണി വര്‍ഗീസ് ആണ് നായകന്‍. രജിഷാ വിജയനാണ് നായിക. തെലുങ്കിലെ പ്രശസ്ത താരം സുനില്‍ […]
പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി
പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. ആർക്ക് എപ്പോൾ വേണമെങ്കിലും പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ മാത്രമേ തടയാവൂ. അധികാരം സ്ഥാപിച്ച് ബോർഡ് സ്ഥാപിക്കരുതെന്ന് എതിർകക്ഷികളായ തൊടുപുഴ, തിരുവനന്തപുരം നഗരസഭകൾക്ക് കോടതി നിർദ്ദേശം നൽകുകയായിരുന്നു.
‘ബള്‍ട്ടി’ ക്യാരക്ടര്‍ ഗ്ലിംപ്‌സ് വിഡിയോ
ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ ഷെയിന്‍ നിഗം ചിത്രം ‘ബള്‍ട്ടി’യില്‍ എത്താനൊരുങ്ങുകയാണ് തമിഴ് താരം ശന്തനു ഭാഗ്യരാജ്. ‘ബള്‍ട്ടി’യിലെ ശന്തനുവിന്റെ ക്യാരക്ടര്‍ ഗ്ലിംപ്‌സ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തില്‍ ഉദയന്‍ എന്ന കഥാപാത്രമായി എത്തുന്ന ഷെയിനിനോടൊപ്പം നില്‍ക്കുന്ന വേഷം തന്നെയാണ് ശന്തനുവിന്റേത് എന്നാണ് സൂചന. ബാലതാരമായി സിനിമാലോകത്ത് എത്തിയ ശന്തനു നായക വേഷത്തിലും സഹനടനായുമൊക്കെ ഒട്ടേറെ തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും ഏതാനും സിനിമകളുടെ ഭാഗമായിട്ടുണ്ട്. സെപ്റ്റംബര്‍ റിലീസായാണ് ചിത്രം തിയറ്ററുകളില്‍ എത്താനിരിക്കുന്നത്. സംഗീതത്തിനും ആക്ഷനും ഏറെ […]
സിയറ ഇവി ദീപാവലി സീസണോടെ എത്തും
2025 ദീപാവലി സീസണോടെ സിയറ ഇവി ഷോറൂമുകളില്‍ എത്തുമെന്ന് ടാറ്റ മോട്ടോഴ്സ് സ്ഥിരീകരിച്ചു. എസ്യുവി തുടക്കത്തില്‍ ഒരു ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉപയോഗിച്ചായിരിക്കും അവതരിപ്പിക്കുക. കൂടാതെ അതിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ 2026 ന്റെ തുടക്കത്തില്‍ എത്തും. ചെറിയ ബാറ്ററി പിന്‍ ആക്സില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. ഇത് 627 കിലോമീറ്റര്‍ എംഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം വലിയ ബാറ്ററി പായ്ക്ക് 622 കിലോമീറ്റര്‍ ഇലക്ട്രിക് റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇരട്ട മോട്ടോറുകളുമായി ജോടിയാക്കിയിരിക്കുന്നു. തുടക്കത്തില്‍, […]
വീരചക്ര
ബില്‍ഗേറ്റ്സിന്റെ ഈ വചനമാണ് അരുവിപ്പാറയിലെ അവനീന്ദ്രന്, തന്റെ ജീവിതയാത്രയ്ക്ക് ധൈര്യം പകര്‍ന്നത്. ചക്രക്കസേരയിലിരുന്ന് തനിക്ക് പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന സ്വപ്നങ്ങള്‍ കാണുമ്പോഴും, ജീവിതത്തിന്റെ ചതിക്കുഴികളില്‍പെട്ട മനുഷ്യരെ പിടിച്ചുയര്‍ത്താനും, സ്വന്തം ഗ്രാമത്തിന്റെ ഹൃദയം പൊള്ളിക്കുന്ന വിപത്തിന്റെ തായ്വേര് അറുക്കുവാനും തുനിഞ്ഞിറങ്ങിയ ഒരു ഭിന്നശേഷിക്കാരനായ ലോട്ടറി വില്‍പ്പനക്കാരന്റെയും ഗ്രാമത്തിന്റെയും അസാധാരണ കഥ. മനസ്സിന്റെ ആഴങ്ങളില്‍ സംവദിക്കുന്ന വികാര സമ്മിശ്രമായ നോവല്‍. ‘വീരചക്ര’. ഷമീം യൂസഫ് കളരിക്കല്‍. ലിപി പബ്‌ളിക്കേഷന്‍സ്. വില 342 രൂപ.
ആവശ്യത്തിന് പൊട്ടാസ്യം കഴിക്കുന്നത് അധിക സോഡിയം ഇല്ലാതാക്കും
ശരീരത്തിലെ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിന് പൊട്ടാസ്യത്തിന്റെ അളവു നിര്‍ണായകമാണ്. ആവശ്യത്തിന് പൊട്ടാസ്യം കഴിക്കുന്നത് ശരീരത്തില്‍ നിന്ന് അധിക സോഡിയം ഇല്ലാതാക്കാന്‍ സഹായിക്കും. ഉയര്‍ന്ന സോഡിയത്തിന്റെ അളവ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കും. ഇത് വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍, പക്ഷാഘാതം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അമിതമായ സോഡിയം ഉപഭോഗം വയറ്റിലെ കാന്‍സര്‍, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ സങ്കീര്‍ണതകള്‍ക്കും കാരണമാകും. കൂടാതെ ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ ശരിയായ അളവു രക്തസമ്മര്‍ദം കുറയ്ക്കുന്നതിലൂടെ വൈജ്ഞാനിക കഴിവുകള്‍ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല, മൂത്രത്തിലൂടെയുള്ള […]
