തമിഴ്നാട്ടിലും വിഭജന ഭീതി ദിനം ആചരിക്കാൻ തീരുമാനം. വിഭജന സ്മരണകളുമായി നാളെ ചിത്രപ്രദർശനം സംഘടിപ്പിക്കും. തമിഴ്നാട് ഗവർണർ ആർഎൻ രവി ഉദ്ഘാടനം ചെയ്യും. അതേ സമയം, വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവർണ്ണറും കേരള സർക്കാറും തമ്മിൽ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാളെ ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ച് വിസിമാർക്ക് വീണ്ടും ഗവർണ്ണർ കത്തയച്ചിരുന്നു. എന്നാൽ ഒരു പരിപാടിയും നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലും വിഭജന ഭീതി ദിനം ആചരിക്കാൻ തീരുമാനം
