രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ ചിത്രത്തിലെ താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 200 കോടിയാണ് രജനികാന്ത് വാങ്ങുന്നത്. അതിഥി വേഷത്തില്‍ എത്തുന്ന ആമിര്‍ ഖാന് 20 കോടിയും. എന്നാലിപ്പോള്‍ കൂലിക്കായി ആമിര്‍ ഖാന് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കൂലിയില്‍ 15 മിനിറ്റോളം വരുന്ന സീനുകള്‍ മാത്രമാണ് ആമിറിനുളളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം രജനീകാന്തിന് ആദ്യം പ്രതിഫലം 150 കോടിയായിരുന്നു. പിന്നീട് അഡ്വാന്‍സ് ബുക്കിങ് റെക്കോഡുകള്‍ ഭേദിച്ചതോടെ അത് 200 കോടിയായി ഉയര്‍ത്തിയത്രെ. ആമിറിന് 20 കോടിയും നാഗാര്‍ജുനയ്ക്ക് 10 കോടിയും സത്യരാജിന് അഞ്ചും ഉപേന്ദ്രയ്ക്ക് നാലു കോടി രൂപ വീതവുമാണ് പ്രതിഫലമെന്നായിരുന്നു റിപ്പോര്‍ട്ട്. ശ്രുതി ഹാസന് നാല് കോടിയും സംവിധായകന് ലോകേഷ് കനകരാജിന് 50 കോടിയും സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദറിന് 15 കോടിയും പൂജ ഹെഗ്ഡെയ്ക്ക് മൂന്ന് കോടിയും സൗബിന് ഷാഹിറിന് ഒരു കോടി രൂപയെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
‘കൂലി’ ചിത്രത്തിനായി ആമിര്‍ ഖാന് പ്രതിഫലം വാങ്ങിയില്ല!
