തൃശൂരിലെ വോട്ടർ പട്ടിക സി.പി.ഐ സമഗ്രമായി പരിശോധിക്കുമെന്നും കള്ള വോട്ടർമാരെ തൃശൂർ എംപി പുറത്ത് കൊണ്ടു വരണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഖുറാനും ബൈബിളും ഗീതയുമായ വോട്ടർ പട്ടികയെ ബി.ജെ.പി മാനഭംഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ വോട്ട്ക്രമക്കേടിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം സിപിഐ നേതൃത്വത്തിൽ 16 ന് രാവിലെ തൃശൂരിൽ നഗരത്തിൽ വൻ പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിലെ വോട്ടർ പട്ടിക സി.പി.ഐ സമഗ്രമായി പരിശോധിക്കുമെന്ന് ബിനോയ് വിശ്വം
