ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ഡോ ഹാരിസ് ചിറയ്ക്കൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ ആരോപണങ്ങൾ നിഷേധിച്ച് കൊണ്ടാണ് ഡോ ഹാരിസ് മറുപടി നൽകിയത്. മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ലെന്നും ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്. എന്നാൽ സർവ്വീസ് ചട്ടലംഘനത്തിൽ അദ്ദേഹം ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി.
ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ഡോ ഹാരിസ്
