ഇരുചക്രവാഹന നിര്മ്മാതാക്കലായ ജാവ യെസ്ഡി മോട്ടോള്‍ സൈക്കിള്‍സ് ഇന്ത്യയില്‍ റോഡ്സ്റ്ററിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. 2.10 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) പ്രാരംഭ വില. നിരവധി മാറ്റങ്ങളുമായാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിയത്. മെക്കാനിക്കല്‍ വശങ്ങളില് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. 334 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് ആല്‍ഫ 2 എന്‍ജിനാണ് പുതിയ റോഡ്സ്റ്ററിന് കരുത്ത് പകരുന്നത്. അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും ഉള്ള ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എന്‍ജിനെ ഇണക്കിചേര്‍ത്തിരിക്കുന്നു. 29.6 ബിഎച്പി, 29.9 എന്‍എം എന്നിങ്ങനെ പീക്ക് പവറും ടോര്‍ക്കും പുറപ്പെടുവിക്കാന്‍ പര്യാപ്തമാണ് ഇതിന്റ എന്ജിന്. ഡിസൈനിലും ഹാര്‍ഡ്വെയറിലും മുമ്പത്തെ പതിപ്പിന്റെ അതേ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസ് സജ്ജീകരിച്ചിരിക്കുന്ന ഇതില്‍ 320 എംഎം ഫ്രണ്ട് ഡിസ്ക് ബ്രേക്കുകളും 240 എംഎം റിയര്‍ ഡിസ്ക് ബ്രേക്കുകളും ഉണ്ട്. സ്ഥിരതയ്ക്കും സുഖസൗകര്യങ്ങള്‍ക്കുമായി ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷനും ഡ്യുവല്‍ റിയര്‍ ഷോക്കുകളും കാലിബ്രേറ്റ് ചെയ്തിട്ടുണ്ട്.
റോഡ്സ്റ്ററിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി
