ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുൻപ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിലുണ്ടായിരുന്നുവെന്ന് ബിജെപി. ഇത് സംബന്ധിച്ച രേഖ അനുരാഗ് താക്കൂർ പുറത്ത് വിട്ടു.സോണിയ ഗാന്ധിയുടെ പേര് 1980ലെ വോട്ടർ പട്ടികയിലുണ്ട്. സഫ്ദർജംഗ് റോഡിലെ നൂറ്റി നാൽപത്തിയഞ്ചാം ബൂത്തിലെ വോട്ടറായിരുന്നു സോണിയയെന്ന് രേഖയിൽ വ്യക്തമാണ്. അനധികൃത കുടിയേറ്റക്കാർക്ക് വേണ്ടിയും കള്ളവോട്ടിന് വേണ്ടിയുമാണ് കോൺഗ്രസ് ബഹളം വയ്ക്കുന്നതെന്നും അനുരാഗ് താക്കൂർ പരിഹസിച്ചു.
വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ബിജെപി
