കെടിയു, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വിസിമാരെ കണ്ടെത്താനുള്ള സെർച്ച് കമ്മറ്റി സുപ്രീംകോടതി രൂപീകരിക്കും.നാല് പേർ വീതമുള്ള പാനലുകൾ നൽകാൻ സർക്കാരിനോടും ഗവർണറോടും സുപ്രീംകോടതി നിർദ്ദേശിച്ചു. സെർച്ച കമ്മിറ്റി രൂപീകരണത്തെ ചൊല്ലിയുള്ള തർക്കം സ്ഥിരം വിസിമാരെ നിയമിക്കുന്നതിൽ പ്രതിസന്ധിയാകുമ്പോളാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ഇരുസർവകലാശാലകൾക്കും സമയബന്ധിതമായി വിസിമാരെ നിയമിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാൻ കൈകൂപ്പി അഭ്യർഥിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു .സെർച്ച് കമ്മറ്റിയുടെ കാര്യത്തിൽ എന്തിനാണ് സ്തംഭാനാവസ്ഥ സൃഷ്ടിക്കുന്നതെന്ന് ഗവർണറോട് ചോദിച്ച കോടതി താൽകാലിക വിസിമാർക്കെതിരായ തർക്കം മുന്നോട്ട് കൊണ്ടുപോകരുതെന്ന് സംസ്ഥാനത്തോട് നിർദ്ദേശിച്ചു.
സ്ഥിരം വിസിമാരെ കണ്ടെത്താനുള്ള സെർച്ച് കമ്മറ്റി സുപ്രീംകോടതി രൂപീകരിക്കും
