ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും 43 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതിൽ 9 പേർ സൈനികരാണ് എട്ട് പേർ ധരാലി ഗ്രാമത്തിൽ നിന്നുള്ളവരാണ്. അഞ്ച് പേർ സമീപ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരുമാണ്. ഇവരെ കൂടാതെ കാണാതായ 29 നേപ്പാൾ സ്വദേശികളായ തൊഴിലാളികളിൽ അഞ്ച് പേരെ കണ്ടെത്തി. ബാക്കിയുള്ള 24 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഉത്തരാഖണ്ഡിൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് ധരാലിയിൽ വ്യോമ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 12, ചൊവ്വാഴ്ച
രാഹുല്‍ ഗാന്ധി തുറന്നുവിട്ട വോട്ടുവിവാദത്തില്‍ പുകഞ്ഞ് തൃശൂര്‍ ലോക്‌സഭാ മണ്ഡലവും. തൃശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. തൃശൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് ചേര്‍ത്തു എന്ന വ്യാപക പരാതി തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഉണ്ടായിയെന്നും മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയ്ക്ക് കള്ളവോട്ട് മണ്ഡലത്തില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തൃശൂരില്‍ കൃത്യമായ വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു. സത്യസന്ധമായ വിശദീകരണം നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് സുരേഷ് ഗോപി മൗനം പാലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]
തൃശൂരിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തയ്യാറാകണമെന്ന് മന്ത്രി വി ശിവൻകുട്ടി
തൃശൂർ മണ്ഡലത്തിൽ കള്ളവോട്ട് ചേർത്തു എന്ന വ്യാപക പരാതി തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഉണ്ടായി അതിനാൽ തൃശൂരിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തയ്യാറാകണമെന്ന് മന്ത്രി വി ശിവൻകുട്ടി. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയ്ക്ക് കള്ളവോട്ട് മണ്ഡലത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ തൃശൂരിൽ കൃത്യമായ വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കണമെന്നും, സത്യസന്ധമായ വിശദീകരണം നൽകാൻ കഴിയാത്തതുകൊണ്ടാണ് സുരേഷ് ഗോപി മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് രൂപ മുടക്കി കള്ളവോട്ട് ചേർത്തു എന്നാണ് മനസ്സിലാക്കുന്നത് കള്ളവോട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരേഷ് […]
എംവി ഗോവിന്ദനെതിരെ കത്തോലിക്ക കോൺഗ്രസ്
തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വിമർശിച്ച സിപിഎം സംസ്ഥാന സെകര്ട്ടറി എംവി ഗോവിന്ദനെതിരെ കേരള കത്തോലിക്കാ കോൺഗ്രസ്. എം വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണെന്ന് ഫാദർ ഫിലിപ്പ് കവിയിൽ കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണൻ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് എംവി ഗോവിന്ദൻ മറക്കരുത് പ്രസ്‌താവന തിരുത്തണോയെന്ന് എം വി ഗോവിന്ദൻ തീരുമാനിക്കട്ടെ മൂന്നാം പിണറായി സർക്കാർ വരണോ എന്ന് അവർ ആലോചിക്കണമെന്നും പാർട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ നേരത്തെ ശാസിച്ചു ഗോവിന്ദൻ മാഷ് ഗോവിന്ദ […]
സർക്കാരിന്റെ മദ്യനയത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ
മദ്യം ഓൺലൈനിൽ വിൽക്കാനുള്ള ബെവ്കോ നിർദേശത്തിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. സർക്കാരിന്റെ മദ്യനയം ജലരേഖയായി മാറുകയാണ് വിശപ്പിന് അരി വാങ്ങാൻ റേഷൻകടയിൽ പോയി വിരൽ പതിപ്പിക്കണം എന്നാൽ, മദ്യം വീട്ടുപടിക്കൽ എത്തും ആരോഗ്യത്തിന് ഹാനികരമായ വസ്തുവിനെ ലളിതവല്‍ക്കരിക്കുന്നത് ഭൂഷണം അല്ലേ എന്നു കാതോലിക്കാ ബാവ ചോദിച്ചു. സിപിഐ തന്നേ സർക്കാരിന്റെ നയത്തെ എതിർക്കുന്നു ഈ നയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ വാർത്താക്കുറിപ്പിൽ പറയുന്നു.
താൻ ഗൂഢാലോചനയുടെ ഇരയാണെന്ന് കെ.എൻ. രാജണ്ണ
താൻ ഗൂഢാലോചനയുടെ ഇരയാണെന്നും ദില്ലിയിൽ പോയി രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുൾപ്പെടെയുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കളെ കണ്ട് തെറ്റിദ്ധാരണ നീക്കുമെന്നും കർണാടകയിൽ പാർട്ടി വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട കർണാടക മന്ത്രിയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ കെ.എൻ. രാജണ്ണ. വോട്ടർ പട്ടികയിൽ കൃത്രിമം നടന്നപ്പോൾ അധികാരത്തിലിരുന്നത് കോൺഗ്രസാണെന്നും, പാർട്ടി നേതാക്കൾ ഇപ്പോൾ ഇക്കാര്യം ഉന്നയിക്കരുതെന്നും കൃത്രിമം നടന്നപ്പോൾ തന്നെ തുറന്നു പറയണമായിരുന്നുവെന്നുമാണ് രാജണ്ണ പറഞ്ഞത്. ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വലിയ തോതിൽ […]
എംവി ജയരാജന് മറുപടിയുമായി സദാനന്ദൻ
തന്നെ തടയാൻ ജയരാജന്റെ സൈന്യം പോരാതെ വരുമെന്നും ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയിൽ വച്ചാൽ മതിയെന്നും സദാനന്ദൻ എംപി. ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഎം നേതാവ്എംവി ജയരാജനെതിരെയുള്ള വിമർശനം. നേതാക്കൾ ബോംബും വാളും നൽകിയപ്പോൾ അണികൾ കാണിച്ചതിനുള്ള ശിക്ഷയാണ് ജയിൽവാസം ഞാൻ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ് അതിൽ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട ആവശ്യമില്ല അനേകായിരം കുടുംബങ്ങളുടെ ആശിർവാദം എന്നോടൊപ്പമുണ്ടെന്നും സദാനന്ദൻ പറഞ്ഞു. കേരളത്തിലെ പ്രഗ്യാസിംഗ് ഠക്കൂർ ആണ് സി സദാനന്ദനെന്നും ക്രിമിനൽ പ്രവർത്തനമാണോ […]
മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി ശബരിമല
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേർന്നു. മരക്കൂട്ടം മുതല്‍ ശരംകുത്തി നെക്ക് പോയിന്റ് വരെ താല്‍ക്കാലിക പന്തല്‍ നിര്‍മിക്കാന്‍ തീരുമാനമായി. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡിന്റെ പന്തല്‍ നിര്‍മാണം. റാന്നിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം ആരംഭിക്കും. തീര്‍ത്ഥാടന കാലയളവിലെ ഭക്ഷണ സാധനങ്ങളുടെ വിലവിവര പട്ടിക കടകളില്‍ പ്രദര്‍ശിപ്പിക്കും. ഭക്ഷണ സാധനങ്ങളുടെ ഗുണമേന്‍മയും വൃത്തിയും ഉറപ്പാക്കും. […]
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 12, ചൊവ്വാഴ്ച
◾https://dailynewslive.in/ ഓഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലറയച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സര്‍വ്വകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് അനുസരിച്ച് രാജ്ഭവനില്‍ നിന്ന് പദ്ധതികള്‍ പുറപ്പെടുവിക്കുന്നുവെന്നും ഇത് ഭരണഘടനാ വിരുദ്ധമെന്നും തന്റെ പ്രസ്താവനയില്‍ പിണറായി വിജയന്‍ പറഞ്ഞു. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാചരണം കൂടാതെ, മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണെന്നും സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കാളിത്തവും […]
ശരീരഭാരം കുറയ്ക്കുന്നതിന് പ്രഭാത ശീലങ്ങള്‍ ഗുണം ചെയ്യും
പ്രമേഹം, ഹൃദ്രോഗം, സന്ധി പ്രശ്‌നങ്ങള്‍ തുടങ്ങിയ വിവിധ വിട്ടുമാറാത്ത അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ശരീരഭാരം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കുന്നതിനും, പ്രഭാത ശീലങ്ങള്‍ ഗുണം ചെയ്യും. ദിവസവും രാവിലെ ഒരേ സമയത്ത് എഴുന്നേല്‍ക്കുക. ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങുന്നത് ലെപ്റ്റിന്‍, ഗ്രെലിന്‍ തുടങ്ങിയ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നു. അനാവശ്യമായ ലഘുഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുന്നു. ദിവസവും ചെറു ചൂടുവെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുക. വെള്ളം കുടിക്കുന്നത് ആദ്യം ശരീരത്തിന് ജലാംശം നല്‍കുന്നു. ശരീരത്തിലെ അധിക […]
