ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും 43 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതിൽ 9 പേർ സൈനികരാണ് എട്ട് പേർ ധരാലി ഗ്രാമത്തിൽ നിന്നുള്ളവരാണ്. അഞ്ച് പേർ സമീപ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരുമാണ്. ഇവരെ കൂടാതെ കാണാതായ 29 നേപ്പാൾ സ്വദേശികളായ തൊഴിലാളികളിൽ അഞ്ച് പേരെ കണ്ടെത്തി. ബാക്കിയുള്ള 24 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഉത്തരാഖണ്ഡിൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് ധരാലിയിൽ വ്യോമ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
ധരാലിയിലെ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും 43 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സർക്കാർ
