മദ്യം ഓൺലൈനിൽ വിൽക്കാനുള്ള ബെവ്കോ നിർദേശത്തിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. സർക്കാരിന്റെ മദ്യനയം ജലരേഖയായി മാറുകയാണ് വിശപ്പിന് അരി വാങ്ങാൻ റേഷൻകടയിൽ പോയി വിരൽ പതിപ്പിക്കണം എന്നാൽ, മദ്യം വീട്ടുപടിക്കൽ എത്തും ആരോഗ്യത്തിന് ഹാനികരമായ വസ്തുവിനെ ലളിതവല്‍ക്കരിക്കുന്നത് ഭൂഷണം അല്ലേ എന്നു കാതോലിക്കാ ബാവ ചോദിച്ചു. സിപിഐ തന്നേ സർക്കാരിന്റെ നയത്തെ എതിർക്കുന്നു ഈ നയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ വാർത്താക്കുറിപ്പിൽ പറയുന്നു.
സർക്കാരിന്റെ മദ്യനയത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ
