തന്നെ തടയാൻ ജയരാജന്റെ സൈന്യം പോരാതെ വരുമെന്നും ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയിൽ വച്ചാൽ മതിയെന്നും സദാനന്ദൻ എംപി. ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഎം നേതാവ്എംവി ജയരാജനെതിരെയുള്ള വിമർശനം. നേതാക്കൾ ബോംബും വാളും നൽകിയപ്പോൾ അണികൾ കാണിച്ചതിനുള്ള ശിക്ഷയാണ് ജയിൽവാസം ഞാൻ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ് അതിൽ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട ആവശ്യമില്ല അനേകായിരം കുടുംബങ്ങളുടെ ആശിർവാദം എന്നോടൊപ്പമുണ്ടെന്നും സദാനന്ദൻ പറഞ്ഞു. കേരളത്തിലെ പ്രഗ്യാസിംഗ് ഠക്കൂർ ആണ് സി സദാനന്ദനെന്നും ക്രിമിനൽ പ്രവർത്തനമാണോ എംപി ആകാനുള്ള യോഗ്യതയെന്നുമാണ് എംവി ജയരാജൻ ഇന്നലെ പറഞ്ഞത്.
എംവി ജയരാജന് മറുപടിയുമായി സദാനന്ദൻ
