ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന അല്‍ത്താഫ് സലിം ചിത്രം ‘ഓടും കുതിര ചാടും കുതിര’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന സിനിമ ഓണം റിലീസായാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. 2.36 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ചിരിനിമിഷങ്ങളും ഒപ്പം ആകാംക്ഷയും നല്‍കുന്നുണ്ട്. ഓഗസ്റ്റ് 29 ന് എത്തുന്ന ചിത്രം ഫുള്‍ പാക്ക്ഡ് എന്റര്ടെയ്നര് ആയിരിക്കുമെന്ന ഉറപ്പാണ് ട്രെയിലര്‍ സമ്മാനിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. അല്‍ത്താഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറ്റില്‍ ആഷിക് ഉസ്മാനാണ് നിര്‍മ്മാണം. ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ് കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
‘ഓടും കുതിര ചാടും കുതിര’യുടെ ട്രെയിലര്‍
