നിര്‍മിത ബുദ്ധി (എഐ) ഉള്‍ച്ചേര്‍ക്കുന്നത് വഴി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് മൈക്രോസോഫ്റ്റ്. ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു പുതിയ ഡസ്ക് ടോപ് ഉപയോക്തൃ അനുഭവമായിരിക്കും വരാനിരിക്കുന്നത്. വിന്‍ഡോസിന്റെയും മറ്റ് മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും ഭാവി പതിപ്പ് ഒരു മള്‍ട്ടിമോഡല്‍ രീതിയില്‍ സംവദിക്കുന്നതായിരിക്കും. കംപ്യൂട്ടറുകള്‍ക്ക് നമ്മള് കാണുന്നത് കാണാനും, കേള്‍ക്കുന്നത് കേള്‍ക്കാനും, നമുക്ക് അതിനോട് സംസാരിക്കാനും കൂടുതല്‍ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടാനും കഴിഞ്ഞേക്കും. മൗസും കീബോര്‍ഡും പോലുള്ള പരമ്പരാഗത ഇന്‍പുട്ട് രീതികള്‍ അന്യമായേക്കും. ഉപയോക്താക്കള്‍ക്ക് സ്വാഭാവിക ഭാഷയിലൂടെയും ഒന്നിലധികം ഇന്‍പുട്ട് മോഡുകളിലൂടെയും ഇവയുമായി സംവദിക്കാന്‍ ആകും. ആപ്പുകള്‍, ഫയലുകള്‍, ടാസ്ക്കുകള് എന്നിവ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിന്‍ഡോസിന്റെ സജീവ ഭാഗമാണ് ഐ.എ. എന്തായാലും എ.ഐ വിന്‍ഡോസിലും മറ്റ് ആപ്ലിക്കേഷനുകളിലും ഒക്കെ വരുത്തുന്ന മാറ്റം കാണാന്‍ 2030 ലേക്ക് ഉറ്റുനോക്കുകയാണ് ടെക് ലോകം.
മൗസും കീബോര്‍ഡും കീഴടക്കാന്‍ എഐ
