ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രം ‘കൂലി’യുടെ 5.34 കോടിയുടെ ടിക്കറ്റാണ് പ്രി ബുക്കിങിലൂടെ ഇതുവരെ വിറ്റുപോയത്. തമിഴ്നാട്ടില്‍ നിന്നു 10 കോടിയും കര്‍ണാടകയില്‍ നിന്നും 3 കോടിയും നേടിക്കഴിഞ്ഞു. തെലുങ്ക് സംസ്ഥാനങ്ങളില്‍ ബുക്കിങ് ആരംഭിച്ചിട്ടില്ല. മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ആദ്യ ദിനം നേടിയ കലക്ഷന്‍ ഇതിനോടകം ‘കൂലി’ തകര്‍ത്തു. ‘എമ്പുരാനു’ശേഷം ഈ വര്‍ഷം മികച്ച ഓപ്പണിങ് കലക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി ‘കൂലി’ മാറിയേക്കും. ഏകദേശം 14 കോടി രൂപയാണ് ‘എമ്പുരാന്’ കേരളത്തില്‍ നിന്നും വാരിയത്. ‘ജയിലര്‍’ ആദ്യദിനം കേരളത്തില്‍ നിന്നും നേടിയത് 6 കോടിയാണ്. ഈ റെക്കോര്‍ഡ് തകര്‍ത്താല്‍ കേരളത്തില്‍ നിന്നും ആദ്യദിനം ഏറ്റവുമധികം കലക്ഷന്‍ നേടുന്ന ആദ്യ രജനി ചിത്രമായി ‘കൂലി’ മാറും. ഓഗസ്റ്റ് 14നാണ് ചിത്രം റിലീസ്. കൂലിയില്‍ ആമിര്‍ ഖാന്, നാഗാര്‍ജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പര്‍താരങ്ങളും എത്തുന്നു. ആമിര്‍ ഖാന് അതിഥി വേഷത്തിലാകും ചിത്രത്തിലെത്തുക. ശ്രുതി ഹാസനാണ് നായിക. ചിത്രത്തിലെ കടുത്ത വയലന്‍സ് രംഗങ്ങള്‍ കണക്കിലെടുത്ത് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.
‘തുടരും’ ആദ്യ ദിന കളക്ഷന്‍ തകര്‍ത്ത് ‘കൂലി’
