”എന്റെ അടുത്ത സുഹൃത്തായ സജിത മഠത്തില്‍ എഴുതിയ ഈ അനുഭവക്കുറിപ്പുകള്‍ ഏറെ ഹ്യദയസ്പര്‍ശിയാണ്. നാട്ടുകാരിയായ എന്നെപ്പറ്റി കേട്ട കാര്യങ്ങളും ഞാന്‍ അനുഭവിച്ച കാര്യങ്ങളും അവളെപ്പോലെയുള്ള പെണ്‍കുട്ടികളുടെ ജീവിതത്തില്‍ എങ്ങനെ പ്രതിഫലിച്ചെന്ന് സരസമായും എന്നാല്‍ കാര്യഗൗരവത്തോടെയും അവതരിപ്പിക്കുന്നുണ്ട് ഇതില്‍ ഒരു സാംസ്കാരികപ്രവര്‍ത്തകയുടെ ജീവിതവും ചെറുത്തുനില്‍പ്പും തന്റെ മേഖലയിലെ അനീതിക്കെതിരേയുള്ള പോരാട്ടങ്ങളും വീഴ്ചയും തളര്‍ച്ചയുമെല്ലാം ഈ കുറിപ്പുകളില്‍ കാണാം. ജീവിതഗന്ധിയായ എഴുത്തിന്റെ ലാളിത്യം വായനക്കാരെ പിടിച്ചിരുത്തുന്നു.” -കെ. അജിത. ‘വെള്ളിവെളിച്ചവും വെയില്‍നാളങ്ങളും’. സജിത മഠത്തില്‍. ഡിസി ബുക്സ്. വില 299 രൂപ.
വെള്ളിവെളിച്ചവും വെയില്‍നാളങ്ങളും
