Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 9, ചൊവ്വാഴ്ച

◾https://dailynewslive.in/ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് കൊള്ള ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത് എന്നിവരും മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസയും. രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണത്തോട് തര്‍ക്കസ്വരത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പ്രതികരിച്ചത് ശരിയായില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടര്‍പട്ടികയെയുംകുറിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയമുണര്‍ത്താനേ ഇത് വഴിയൊരുക്കൂവെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം ആദരണീയരായ മൂന്ന് വ്യക്തികളും ഉന്നയിച്ച […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നടത്തിയ പ്രതികരണത്തെ വിമർശിച്ച് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത് എന്നിവരും മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസയും. രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണത്തോട് തർക്കസ്വരത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പ്രതികരിച്ചത് ശരിയായില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടർപട്ടികയെയുംകുറിച്ച് ജനങ്ങൾക്കിടയിൽ സംശയമുണർത്താനേ ഇത് വഴിയൊരുക്കൂവെന്നും അവർ അഭിപ്രായപ്പെട്ടു.   സാമൂഹിക മാധ്യമ നിരോധനം പിൻവലിച്ചിട്ടും ശമിക്കാതെ […]

Posted inബിസിനസ്സ്

80,000 കടന്ന് സ്വര്‍ണവില, ഗ്രാമിന് 10,110 രൂപ!

അമേരിക്കന്‍ ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ പിടിവിട്ട് സ്വര്‍ണവില. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില 80,000 കടന്നു. ഗ്രാമിന് 125 രൂപ വര്‍ദ്ധിച്ച് 10,110 രൂപയും, പവന് 1,000 രൂപ വര്‍ദ്ധിച്ച് 80,880 രൂപയുമായി. ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന വില രേഖപ്പെടുത്തുന്നത്. ഇന്നലെ രാവിലെ സ്വര്‍ണവില ഗ്രാമിന് 10 രൂപ കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് 50 രൂപ വര്‍ധിച്ചിരുന്നു. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 8,300 രൂപയിലെത്തി. […]

Posted inടെക്നോളജി

വരുന്നൂ, ഹിന്ദി ഭാഷയിലുള്ള എ.ഐ ചാറ്റ്‌ബോട്ടുകള്‍

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഹിന്ദി ഭാഷയിലുള്ള എ.ഐ ചാറ്റ്‌ബോട്ടുകള്‍ വികസിപ്പിക്കുന്നതിനായി മെറ്റ അമേരിക്കയില്‍ മണിക്കൂറില്‍ 55 ഡോളര്‍ (ഏകദേശം 4,850 രൂപ) വരെ നിരക്കില്‍ കോണ്‍ട്രാക്ടര്‍മാരെ നിയമിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ, ഇന്തോനേഷ്യ, മെക്‌സിക്കോ തുടങ്ങിയ അതിവേഗം വളരുന്ന വിപണികളില്‍ എ.ഐ സാന്നിധ്യം വികസിപ്പിക്കാനുള്ള മെറ്റയുടെ വലിയ പദ്ധതിയുടെ ഭാഗമാണിത്. ക്രിസ്റ്റല്‍ ഇക്വേഷന്‍, അക്വന്റ് ടാലന്റ് തുടങ്ങിയ സ്റ്റാഫിങ് സ്ഥാപനങ്ങള്‍ വഴിയാണ് കോണ്‍ട്രാക്ടര്‍മാരെ നിയമിക്കുന്നത്. ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, വാട്ട്സ്ആപ്പ് എന്നിവയിലുടനീളം പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടുകള്‍ക്കായി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലാണ് ഇവര്‍ […]

Posted inവിനോദം

ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’

ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ഷറഫുദീന്‍ നിര്‍മ്മിക്കുന്ന ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തിന്റ്റെ നിര്‍മ്മാണ പങ്കാളിത്തം ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കുന്ന ശ്രീ ഗോകുലം മൂവീസ് ഏറ്റെടുക്കുന്നു. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചത്. സമ്പൂര്‍ണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയാണ് നേടിയത്. […]

Posted inവിനോദം

‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ചിത്രത്തിലെ ഗാനം

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ എന്ന റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിലെ പുത്തന്‍ ഗാനം പുറത്ത്. ‘കാതല്‍ പൊന്മാന്‍’ എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനത്തിനു ഈണം പകര്‍ന്നത് യാക്സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. നേഹ എസ് നായര്‍, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ രചിച്ചത് വിനായക് ശശികുമാര്‍. പ്രണയം തുളുമ്പുന്ന ഒരു […]

Posted inഓട്ടോമോട്ടീവ്

അപ്പാച്ചെ ടോപ്പ് വേരിയന്റുകള്‍ പുറത്തിറക്കി ടിവിഎസ്

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്, അവരുടെ പ്രമുഖ മോഡലായ അപ്പാച്ചെയുടെ ആര്‍ടിആര്‍ 160 4വി, ആര്‍ടിആര്‍ 200 4വി എന്നിവയുടെ ടോപ്പ് വേരിയന്റുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. പുതിയ ആര്‍ടിആര്‍ 160 4വിയ്ക്ക് 1.47 ലക്ഷം രൂപയാണ് വില. അതേസമയം ആര്‍ടിആര്‍ 200 4വിക്ക് 1.59 ലക്ഷം രൂപ വില വരും. ഇത് രണ്ടും ഡല്‍ഹിയിലെ എക്സ്-ഷോറൂം വില ആണ്. ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ഒരു പുതിയ ക്ലാസ്-ഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് ഈ ബൈക്കുകളില്‍ ലഭ്യമാണ്. രാത്രിയില്‍ […]

Posted inപുസ്തകങ്ങൾ

ബ്ലഡ് റവലൂഷന്‍

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് കഥാമത്സരത്തില്‍ സമ്മാനിതമായ ബ്ലഡ് റവലൂഷന്‍ അടക്കം 9 ചെറുകഥകള്‍. വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നപ്പൊഴേ ശ്രദ്ധിക്കപ്പെട്ട രചനകളാണെല്ലാം. മലയാളകഥയുടെ ഭാവിചരിത്രത്തിലെ പ്രകാശപൂര്‍ണ്ണമായ ഏടുകളിലൊന്നായി അഭിജിത്തിന്റെ കഥകള്‍ മാറിത്തീരുമെന്ന് പ്രശസ്ത നിരൂപകനായ സുനില്‍ പി. ഇളയിടം വിലയിരുത്തുന്നു. ‘ബ്ലഡ് റവലൂഷന്‍’. ഡി.പി അഭിജിത്ത്. ഡിസി ബുക്‌സ്. വില 189 രൂപ.

Posted inആരോഗ്യം

രക്തപരിശോധനയിലൂടെ അല്‍ഷിമേഴ്‌സ് കണ്ടെത്താം

വര്‍ഷംതോറും വര്‍ധിച്ചുവരുന്ന, ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന നാഡീവ്യവസ്ഥാ രോഗമാണ് അല്‍ഷിമേഴ്സ്. ഇത് സാധാരണയായി 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് കാണപ്പെടാറുള്ളതെങ്കിലും ചിലപ്പോള്‍ പ്രായം കുറഞ്ഞവര്‍ക്കും ഈ രോഗം ബാധിക്കാം. തലച്ചോറില്‍ ചില ടോക്‌സിക് പ്രോട്ടീനുകള്‍ അടിഞ്ഞു കൂടുന്നതാണ് പ്രധാനമായും അല്‍ഷിമേഴ്‌സിലേക്ക് നയ്ക്കുന്ന പ്രധാന കാരണം. ഇത് കാലക്രമേണ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാനും ഓര്‍മ നഷ്ടപ്പെടുന്നതിലേക്കും ചിന്താശേഷി ദുര്‍ബലമാകുന്നതിനും കാരണമാകാം. സാധാരണയായി പെറ്റ് സ്‌കാനിങ്ങിലൂടെയും സ്‌പൈനല്‍ ടാപ്പ് പരിശോധനയിലൂടെയുമൊക്കെയാണ് അല്‍ഷിമേഴ്‌സ് രോഗനിര്‍ണയം നടത്തിയിരുന്നത്. ഇത് രണ്ടും സമയം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നേപ്പാളിലുള്ള ഇന്ത്യാക്കാർ ജാഗ്രതയോടെ ഇരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭത്തിൽ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും നേപ്പാളിലുള്ള ഇന്ത്യാക്കാർ ജാഗ്രതയോടെ ഇരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം. പരിക്കേറ്റ പ്രക്ഷോഭകാരികൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പ്രതികരിച്ചു. നേപ്പാളിൽ പ്രക്ഷോഭം ആളിക്കത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്നും തെരുവിൽ പ്രക്ഷോഭം തുടരുന്ന യുവാക്കൾ മന്ത്രിമാരുടെ വസതികൾക്ക് തീയിട്ടതായാണ് വിവരം. പിന്നാലെ നേപ്പാൾ ആഭ്യന്തര മന്ത്രി രാജിവെച്ചു. പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ ഇന്ന് പ്രക്ഷോഭം തുടരുന്നത്.