Posted inബിസിനസ്സ്

യു.എസിലേക്കുള്ള ചൈനീസ് കയറ്റുമതിയിലും വന്‍ ഇടിവ്

യു.എസിലേക്കുള്ള ചൈനീസ് കയറ്റുമതിയില്‍ വന്‍ ഇടിവ്. ഓഗസ്റ്റില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ താഴ്ന്ന നിരക്കിലാണ് യു.എസിലേക്കുള്ള കയറ്റുമതി. അതേസമയം, മൊത്തം കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്താന്‍ ചൈനയ്ക്ക് സാധിക്കുകയും ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.4 ശതമാനത്തിന്റെ വര്‍ധനയാണ് മൊത്തം കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. യു.എസില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിലും ഇടിവുണ്ടായി. 16 ശതമാനമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് താഴ്ന്നത്. യു.എസിന്റെ താരിഫ് വര്‍ധനയാണ് ചൈനീസ് കയറ്റുമതിക്ക് തിരിച്ചടിയായത്. ഓഗസ്റ്റില്‍ ചൈനീസ് കയറ്റുമതി 4.4 ശതമാനം […]

Posted inവിനോദം

‘വലതുവശത്തെ കള്ളന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ബിജു മേനോനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3 , ആസിഫ് അലി- അപര്‍ണ ബാലമുരളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മിറാഷ് എന്നീ ചിത്രങ്ങളും ജീത്തു ജോസഫിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആഗസ്റ്റ് സിനിമ യുടെ ബാനറില്‍ ഷാജി നടേശന്‍, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് വലതുവശത്തെ […]

Posted inGeneral

‘അവള്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത ‘അവള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു. സുരഭി ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും അവളിലെ ‘പ്രഭ’ എന്ന് സംവിധായകന്‍ ജയരാജ് വ്യക്തമാക്കി. നിരഞ്ജന അനൂപ്, കെ പി എ സി ലളിത, സബിത ജയരാജ്, നിതിന്‍ രണ്‍ജി പണിക്കര്‍, ഷൈനി സാറ, മനോജ് ഗോവിന്ദന്‍, ഷിബു നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഗോള്‍ഡന്‍ വിങ്‌സ് മീഡിയ പ്രൊഡക്ഷന്‍സിന്റെ […]

Posted inഓട്ടോമോട്ടീവ്

ഇരുചക്ര വാഹന വില്‍പ്പനയിലും വര്‍ധനവുണ്ടാകും

ജിഎസ്ടി നികുതി നിരക്കുകളിലെ മാറ്റം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്ര വാഹന വില്‍പ്പനയില്‍ അഞ്ച് മുതല്‍ ആറ് ശതമാനം വരെ വര്‍ദ്ധനവിന് കാരണമായേക്കാം എന്ന് ക്രിസില്‍ റേറ്റിംഗിന്റെ റിപ്പോര്‍ട്ട് പറയുന്നു. വില 3000 മുതല്‍ 7000 രൂപ വരെ കുറയ്ക്കാന്‍ കഴിയും. നവരാത്രിക്കും ഉത്സവ സീസണിനും മുമ്പ് ഈ മാറ്റം നടപ്പിലാക്കിയതിനാല്‍ ആവശ്യകതയില്‍ അധിക വര്‍ധനവ് ലഭിക്കും. പുതിയ ഘടന അനുസരിച്ച്, ചെറിയ പാസഞ്ചര്‍ വാഹനങ്ങള്‍, 350 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, വാണിജ്യ […]

Posted inപുസ്തകങ്ങൾ

ജലജീവികളുടെ രോദനം

അടിയന്തരാവസ്ഥയുടെ അധികാരദുര്‍വിനിയോഗത്തിനെതിരെ ഇന്ത്യയിലൊട്ടാകെ ശബ്ദങ്ങളുയര്‍ന്നുവന്നു. അടിയന്തരാവസ്ഥക്കെതിരെ പ്രതികരിക്കേണ്ടത് ഒരു സര്‍ഗസമരമായി എഴുത്തുകാരും കലാപ്രവര്‍ത്തകരും കണ്ടു. അക്കാലത്ത് ഭരണകൂടം അവര്‍ക്കെതിരെ ഉയര്‍ത്തിയ ചോദ്യം ”എഴുത്തോ, നിന്റെ കഴുത്തോ?” എന്നതായിരുന്നു. എഴുത്തിനു പകരംനല്‍കേണ്ടിയിരുന്നത് കഴുത്ത് തന്നെയായിരുന്ന ആ കാലത്തെ അടയാളപ്പെടുത്തുന്ന സാഹിത്യസൃഷ്ടികള്‍ അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ പ്രസിദ്ധീകരിക്കുന്നു. ‘ജലജീവികളുടെ രോദനം’. എഡിറ്റര്‍ – റഫീഖ് ഇബ്രാഹിം. ഡിസി ബുക്സ്. വില 266 രൂപ.

Posted inആരോഗ്യം

രാത്രികാലങ്ങളില്‍ ഹൃദയാഘാത സാധ്യത ഇരട്ടി

ഹൃദയാഘാതം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെങ്കിലും രാത്രികാലങ്ങളില്‍ ഇതിന്റെ സാധ്യത ഇരട്ടിയായിരിക്കുമെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ ദിമിത്രി യാരനോവ് പറയുന്നു. രാത്രി വിശ്രമിക്കുമ്പോള്‍ നിരവധി ശാരീരിക ഘടകങ്ങള്‍ ഹൃദയത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. രാത്രി, പ്രത്യേകിച്ച് പുലര്‍ച്ചെ സമയങ്ങളില്‍ ശരീരം ഉയര്‍ന്ന അളവില്‍ കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കും. ഇത് രക്തക്കുഴലുകളെ മുറുക്കുകയും രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് നമ്മുടെ സ്വാഭാവിക സര്‍ക്കാഡിയന്‍ താളത്തിന്റെ ഭാഗമാണ്. ഓക്സിജന്‍ വഹിച്ചുകൊണ്ടുള്ള രക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കുന്ന ഒരു ഹൈവേ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അയ്യപ്പസംഗമത്തിന് അവമതിപ്പുണ്ടാക്കാൻ ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ്

അയ്യപ്പസംഗമത്തിന് അവമതിപ്പുണ്ടാക്കാൻ ഗൂഢശ്രമം നടക്കുന്നതായി ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ കൊണ്ടുപോയത് താന്ത്രിക നിർദ്ദേശപ്രകാരമാണെന്നും സുരക്ഷിത വാഹനങ്ങളിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ദേവസ്വം ബോർഡ് തീരുമാന പ്രകാരമാണ് സ്വർണ്ണപ്പാളികളുടെ അറ്റകുറ്റപ്പണി നടക്കുന്നത്. ആരോപണങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നുള്ള സംഘടിത ഗൂഢശ്രമമാണന്ന് കരുതുന്നുവെന്നും ദേവസ്വം ബോർഡ് ഇറക്കിയ കുറിപ്പിൽ പറയുന്നു. ശബരിമലയിലെ ദ്വാരകപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കി മാറ്റിയതു സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാർലമെന്റ് മന്ദിരത്തിന് തീയിട്ട് നേപ്പാലിലെ പ്രക്ഷോഭകാരികൾ

നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികൾ. സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. പ്രധാനമന്ത്രി രാജി വെച്ചൊഴിയണം എന്നായിരുന്നു പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യം. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി കെ പി ശര്‍മ ഓലി രാജിക്കത്ത് നൽകിയത്. ഓലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് എന്നാണ് വിവരം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നേപ്പാള്‍ പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യക്കാര്‍ക്കായി ഹെല്‍പ്പ് ലൈൻ

നേപ്പാളിൽ മലയാളി വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്ന സംഭവത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി സംസാരിച്ച് കെ സി വേണുഗോപാല്‍ എംപി. കാഠ്മണ്ഡു വിമാനത്താവളം അടച്ചിരിക്കുകയാണെന്നും സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ജയശങ്കർ അറിയിച്ചു. അതേസമയം മലയാളി വിനോദ സഞ്ചാരികൾക്ക് സുരക്ഷിത താമസ സൗകര്യം ഏർപ്പെടുത്തിയതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ്റെ ഓഫീസും അറിയിച്ചു. നേപ്പാളിലെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസി ഹെൽപ് ലൈൻ നമ്പര്‍ പുറത്തിറക്കിയിട്ടുണ്ട്. +977 – 980 860 2881, +977 […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് തുടക്കമായി

ആറൻമുള ഉത്രട്ടാതി ജലമേളയ്ക്ക് തുടക്കമായി. 51 പള്ളിയോടങ്ങള്‍ അണിനിരന്ന ജലഘോഷയാത്രക്ക് ശേഷമാണ് മത്സര വള്ളംകളി. 50 പള്ളിയോടങ്ങളാണ് മത്സരിക്കാനിറങ്ങുന്നത്. റവന്യൂ മന്ത്രി കെ രാജൻ ജലമേള ഉദ്ഘാടനം ചെയ്തു. എ, ബി ബാച്ചുകളിലായിട്ടാണ് 50 പള്ളിയോടങ്ങള്‍ ഇക്കുറി മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിന്‍റെ കൃത്യത ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന പള്ളിയോടം വിജയികളാകും. മത്സരത്തിൽ കൃത്യത ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാണ് സ്റ്റാർട്ടിങ് ഫിനിഷിങ് പോയിന്റുകൾ ക്രമീകരിച്ചിരിക്കുന്നത്.